കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍പാപ്പ ഇറാഖിലേക്ക്; ചരിത്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, ഷിയാ പണ്ഡിതരുമായി ചര്‍ച്ച, വിശദാംശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ബഗ്ദാദ്: ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഇറാഖിലെത്തുന്നു. പോപ്പ് ഫ്രാന്‍സിസ് ഇന്ന് ഉച്ചയ്ക്ക് ബഗ്ദാദിലെത്തും. കൊറോണ രോഗ വ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് പോപ്പ് ഫ്രാന്‍സിസ് വിദേശ യാത്ര നടത്തുന്നത്. നാല് ദിവസത്തെ സന്ദര്‍ശനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇറാഖിലെ ക്രൈസ്തവ സമൂഹവുമായി സംവദിക്കുന്ന അദ്ദേഹം ഷിയാ നേതാവ് ആയത്തുല്ലാ സിസ്താനിയുമായി ചര്‍ച്ച നടത്തും. മൊസൂളില്‍ പ്രത്യേക പ്രാര്‍ഥനയും തീരുമാനിച്ചിട്ടുണ്ട്. കൊറോണ രോഗവും സുരക്ഷാ ഭീഷണിയും അവഗണിച്ച് സ്വന്തം താല്‍പ്പര്യമെടുത്താണ് പോപ്പ് ഫ്രാന്‍സിസ് ഇറാഖിലെത്തുന്നത്.

05

ക്രൈസ്തവരുടേയും മുസ്ലിങ്ങളുടെയും ജൂതരുടെയും ഒട്ടേറെ ചരിത്രങ്ങളുള്ള മണ്ണാണ് ഇറാഖിലേത്. ക്രൈസ്തവര്‍ പൂര്‍വ പിതാമഹനായി കണക്കാക്കുന്ന എബ്രഹാമിന്റെ നാട്. നേരത്തെ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 1999ല്‍ ഇറാഖ് സന്ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ, അന്നത്തെ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകൂടം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സമൂഹമാണ് ഇറാഖിലേക്ക്. 14 ലക്ഷത്തോളം ക്രൈസ്തവരാണ് നേരത്തെയുണ്ടായിരുന്നത്. രണ്ടര ലക്ഷം പേര്‍ മാത്രമേ ഇപ്പോഴുള്ളൂ എന്നാണ് കണക്ക്. 2003ല അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ ഒട്ടേറെ ക്രൈസ്തവര്‍ പലായനം ചെയ്യുകയായിരുന്നു.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

ഇറാഖിലെ ക്രൈസ്തവര്‍ക്ക് പോപ്പ് ഫ്രാന്‍സിസിന്റെ സന്ദര്‍ശനം ഏറെ ആത്മവിശ്വാസം നല്‍കും. ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം മുസ്ലിം മത നേതാക്കളെയും കാണും. വലിയ സംഘം മാധ്യമപ്രവര്‍ത്തകരും പോപ്പിനൊപ്പമുണ്ട്. ഇറാഖിലേക്ക് ഒരു തീര്‍ഥാടന യാത്രയാണ് നടത്താന്‍ പോകുന്നതെന്ന് പോപ്പ് ഫ്രാന്‍സിസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

ഉച്ചയ്ക്ക് ശേഷം ബഗ്ദാദിലെത്തുന്ന പോപ്പ് ഫ്രാന്‍സിസിനെ പ്രധാനമന്ത്രിയും പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും. ക്രൈസ്തവ നേതാക്കളുമായും സിറിയന്‍ കാത്തലിക് സഭാ നേതാക്കളുമായും ശേഷം ചര്‍ച്ച നടത്തും. തെക്കന്‍ ഇറാഖിലെ നജഫ് നഗരം സന്ദര്‍ശിക്കും. ഷിയാക്കള്‍ അതീവ പ്രാധാന്യത്തോടെ കാണുന്ന ഈ നഗരത്തില്‍ വച്ചാണ് ഷിയാ നേതാവ് ആയത്തുല്ലാ അലി സിസ്താനിയുമായി ചര്‍ച്ച നടത്തുക. പ്രവാചകന്‍ എബ്രഹാമിന്റെ ജനന സ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഊര്‍ മേഖലയില്‍ സര്‍വ മത സമ്മേളനത്തില്‍ പങ്കെടുക്കും. ഞായറാഴ്ചയാണ് പോപ്പ് മൊസൂളിലേക്ക് പോകുക. ശേഷം ഇര്‍ബിലില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയ ശേഷം മടങ്ങും. 10000 ഇറാഖി സൈനികരെയാണ് പോപ്പിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

English summary
Pope Francis starts historic Iraq visit today; He will meet Religious and Political Leaders in Bagdad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X