കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് മാര്‍പാപ്പ; അവരും ദൈവത്തിന്റെ മക്കള്‍, കുടുംബ ജീവിതത്തിന് അവകാശം

Google Oneindia Malayalam News

റോം: സ്വവര്‍ഗാനുരാഗികളായ ദമ്പതികളെ പിന്തുണച്ച് പോപ് ഫ്രാന്‍സിസ്. അവര്‍ക്ക് കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞുവെന്ന് കാത്തലിക് ന്യസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായിട്ടാണ് മാര്‍പാപ്പ ഇങ്ങനെ പ്രതികരിക്കുന്നത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സ്വവര്‍ഗാനുരാഗികളെ കൂടി പരിഗണിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

p

സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്. ആ അവകാശം ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല- പോപ്പ് ഫ്രാന്‍സിസ് പുതിയ ഡോക്യുമെന്ററിയില്‍ പറയുന്നു. ഫ്രാന്‍സെസ്‌കോ എന്ന പേരില്‍ ബുധനാഴ്ച പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് ചരിത്രപരമായ നിലപാട് മാര്‍പാപ്പ പ്രഖ്യാപിക്കുന്നത്.

പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്

സ്വവര്‍ഗ വിവാഹം നിയപരമാണോ എന്ന കാര്യത്തില്‍ നേരത്തെ അര്‍ജന്റീനയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. അന്ന് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ് ആയിരുന്നു ഫ്രാന്‍സിസ്. അക്കാലത്ത് തന്നെ സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സഭയുടെ കാലങ്ങളായുള്ള നിലപാടില്‍ തന്നെ മാറ്റം വരുത്തുകയാണ് പോപ്പ് ഫ്രാന്‍സിസ്. സ്വവര്‍ഗാനുരാഗികള്‍ക്ക് സംരക്ഷണം ലഭിക്കുംവിധം നിയമ നിര്‍മാണം നടത്തണമെന്ന് അദ്ദേഹം ഡോക്യുമെന്ററിയില്‍ പറയുന്നു.

കോടികളുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരേ ജാമ്യാമില്ലാ കേസ്, മകന്റെ കമ്പനിക്ക് പണം കൈമാറികോടികളുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരേ ജാമ്യാമില്ലാ കേസ്, മകന്റെ കമ്പനിക്ക് പണം കൈമാറി

Recommended Video

cmsvideo
റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

ബിഹാറില്‍ നിതീഷ് കുമാര്‍ വിയര്‍ക്കും; മഹാസഖ്യം തൊട്ടുപിന്നില്‍, പുതിയ സര്‍വ്വെ ഫലം ഇങ്ങനെബിഹാറില്‍ നിതീഷ് കുമാര്‍ വിയര്‍ക്കും; മഹാസഖ്യം തൊട്ടുപിന്നില്‍, പുതിയ സര്‍വ്വെ ഫലം ഇങ്ങനെ

English summary
Pope Francis supports civil union laws for same-sex couples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X