നാലു പതിറ്റാണ്ടിന് ശേഷം മാര്‍പ്പാപ്പ അയര്‍ലന്റില്‍ പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ നാണക്കേട്
ഡബ്ലിന്‍: നാലു പതിറ്റാണ്ടു കാലത്തെ ഇടവേളയ്ക്കു ശേഷം ഒരു കാലത്ത് കത്തോലിക വിശ്വാസത്തിന്റെ സിരാ കേന്ദ്രമായിരുന്ന ഐര്‍ലാന്റില്‍ പോപ്പ് ഫ്രാന്‍സിസ് ചരിത്ര പ്രസിദ്ധമായ സന്ദര്‍ശനത്തിനെത്തി. ക്രിസ്തീയ പുരോഹിതന്മാരുടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു മാര്‍പ്പാപ്പയുടെ സന്ദര്‍ശനം.
കുട്ടികള്‍ക്കെതിരേ പുരോഹിതന്മാരുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെ മറച്ചുവയ്ക്കാന്‍ ചര്‍ച്ച് നടത്തിയ ശ്രമം തികച്ചും മോശമായിപ്പോയെന്ന് മാര്‍പ്പാപ്പ പറഞ്ഞു. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ട പുരോഹിതന്മാര് തന്നെയാണ് അവരെ പീഡിപ്പിച്ചത് എന്നത് ഗുരുതരമായി കാണേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേ നടപടിയെടുക്കുന്നതില്‍ സഭ പരാജയപ്പെട്ടത് അങ്ങേയറ്റത്തെ നാണക്കേടാണെന്നും പോപ്പ് പറയുകയുണ്ടായി.

ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഗര്‍ഭനിരോധനവും സ്വര്‍ഗരതിയും നിയമവിധേയമാക്കണമെന്ന് ഹിതപ്പരിശോധനയിലൂടെ ഭൂരിപക്ഷം ഐര്‍ലന്റുകാരും ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മാര്‍പ്പാപ്പ വീണ്ടും ഇവിടെയെത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. 1979ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് അവസാനമായി രാജ്യം സന്ദര്‍ശിക്കുന്ന വേളയില്‍ വിവാഹ മോചനവും ഗര്‍ഭനിരോധനവും ഇവിടെ നിയമവിരുദ്ധമായിരുന്നു. കത്തോലിക്കാ ചര്‍ച്ച് ഇപ്പോഴും രാജ്യത്തെ സമൂഹത്തിന്റെ പ്രധാന ഭാഗമാണെങ്കിലും അതിന്റെ കേന്ദ്രബിന്ദു അല്ലാതായി മാറിയിരിക്കുന്നതായി മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിക്കവെ, പ്രധാനമന്ത്രി ലിയോ വറാദ്കര് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ ഐര്ലന്റുകാരെ ഇത്രമേല്‍ പരിവര്‍ത്തിപ്പിച്ചത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ പുരോഹിതന്മാരുടെ പങ്കിനെ കുറിച്ചുണ്ടായ വെളിപ്പെടുത്തലുകളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications