പ്രസംഗം ഒഴിവാക്കി മാര്‍പ്പാപ്പ, ശസ്ത്രക്രിയക്ക് ശേഷം ശ്വാസ തടസ്സം ഇപ്പോഴുമുണ്ടെന്ന് വെളിപ്പെടുത്തല്‍
വത്തിക്കാന്‍: പൊതുപരിപാടിയിലെ പ്രസംഗം ഒഴിവാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നേരത്തെ തീരുമാനിച്ച കോണ്‍ഫറന്‍സില്‍ അദ്ദേഹം സംസാരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹം പ്രസംഗം ഒഴിവാക്കുന്നത്. ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്ന് തനിക്ക് ശ്വാസതടസ്സം നേരിടുന്നതായി അദ്ദേഹം പറഞ്ഞു. '
"അനസ്‌ത്യേഷ്യയുടെ ഇഫക്ടുകള്‍ ഇപ്പോഴുമുണ്ട്. അതുകൊണ്ട് ശ്വാസമെടുക്കുമ്പോള്‍ ബുദ്ധിമുട്ട്" അനുഭവപ്പെടുന്നുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. കത്തോലിക്ക ഓറിയന്റല്‍ ചര്‍ച്ചിന്റെ യോഗത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്.


അതേസമയം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് പ്രസംഗത്തിന് പകരം, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എഴുതി നല്‍കുന്ന പ്രസംഗത്തിന്റെ കോപ്പികള്‍ ലഭിക്കും. ജൂണ്‍ ഏഴിനായിരുന്നു മാര്‍പ്പാപ്പ ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായത്. ഒന്‍പത് ദിവസത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. എന്നാല്‍ പൂര്‍ണമായി അദ്ദേഹം ആരോഗ്യം വീണ്ടെടുത്തില്ലെന്നാണ് വ്യക്തമാകുന്നത്.
എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച തിരിച്ചെത്തിയത് മുതല്‍ തിരക്കേറിയ പരിപാടികളാണ് മാര്‍പ്പാപ്പയെ കാത്തിരുന്നത്. ക്യൂബയിലെയും, ബ്രസീലിലെയും പ്രസിഡന്റുമാരുമായുള്ള കൂടിക്കാഴ്ച്ച വരെ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടിയിലുണ്ട്. വ്യാഴാഴ്ച്ച മാത്രം എട്ടോളം പരിപാടികളിലായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കേണ്ടിയിരുന്നത്.












Click it and Unblock the Notifications