കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ പറയുന്നത് കേള്‍ക്കാന്‍ പുരുഷന്മാര്‍ തയ്യാറാവണം: മാര്‍പ്പാപ്പ

  • By Aswathi
Google Oneindia Malayalam News

മനില: സ്ത്രീകള്‍ പറയുന്നത് കേള്‍ക്കാന്‍ പുരുഷന്മാര്‍ തയ്യാറാകണമെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. പുരുഷന്മാര്‍ സ്ത്രീകളെ തരംതാണവരായി കാണരുതെന്നും മാര്‍പാപ്പ പറഞ്ഞു. ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ യുവാക്കളുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌റ്റേജിലിരിക്കുന്ന നാലുപേരും പുരുഷന്മാരാണെന്നു ചൂണ്ടികാട്ടിയ മാര്‍പാപ്പ ഇവിടേയും സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന് പറഞ്ഞു. പുരുഷ മേധാവിത്തം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pope-francis

എന്നാല്‍ സ്ത്രീകള്‍ക്ക് നമ്മള്‍ അവസരങ്ങള്‍ നല്‍കുന്നില്ല. പുരുഷന്‍മാരില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങളെ വേറിട്ട വീക്ഷണകോണില്‍ കാണാനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ട്. പുരുഷന്മാര്‍ക്ക് മനസിലാകാത്ത ചോദ്യങ്ങളുയര്‍ത്താന്‍ സ്ത്രീയ്ക്ക് കഴിയുന്നു- മാര്‍പ്പാപ്പ പറഞ്ഞു.

English summary
Pope Francis continued his five-day tour of the Philippines Sunday with a visit to the University of Santo Tomas in Manila where he drew cheers from the crowd with his remarks about the importance of listening to women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X