കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പിന്റെ ബംഗ്ലാദേശ് സന്ദർശനം; റോഹിങ്ക്യൻ എന്ന പദം ഉപയോഗിച്ചില്ല, കാരണം വ്യക്തമാക്കി സഭ

റോഹിങ്ക്യൻ അഭയാർഥി പ്രശ്നം പരിഹരിക്കാൻ ബംഗ്ലദേശിനു എല്ലാവിധ സഹായവും നൽകാൻ ലോക രാജ്യങ്ങളോടു മാർപാപ്പ അഭ്യർഥിച്ചു.

  • By Ankitha
Google Oneindia Malayalam News

ധാക്ക: മ്യാൻമാറിലെ റോഹിങ്ക്യൻ പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് ഫ്രാൻസിസ് മാർപ്പ. മ്യാൻമാർ സന്ദർശനത്തിനു ശേഷം ഇന്നലെ രാവിലെ ബംഗ്ലാദേശിലെത്തി. റോഹിങ്ക്യൻ അഭയാർഥി പ്രശ്നം പരിഹരിക്കാൻ ബംഗ്ലദേശിനു എല്ലാവിധ സഹായവും നൽകാൻ ലോക രാജ്യങ്ങളോടു മാർപാപ്പ അഭ്യർഥിച്ചു. ബംഗ്ലാദേശ് പ്രസിഡന്റിന്റെ സന്നിധ്യത്തിലായിരുന്നു പോപ്പിന്റെ അഭ്യർഥന.

 ഉന്നിന്റെ സഹോദരന്റെ മരണത്തിൽ വഴിത്തിരിവ്; ബാഗിൽ നിന്ന് ആട്രോപിൻ കണ്ടെത്തി, എന്താണ് ആട്രോപിൻ... ഉന്നിന്റെ സഹോദരന്റെ മരണത്തിൽ വഴിത്തിരിവ്; ബാഗിൽ നിന്ന് ആട്രോപിൻ കണ്ടെത്തി, എന്താണ് ആട്രോപിൻ...

pop

കൂടാതെ മ്യാൻമാറിൽ നിന്നെത്തിയ അഭയാർഥികളെ ഇരു കൈകളും നീട്ടി സ്വീകരിച്ച ബംഗ്ലാദേശ് ജനങ്ങളോടും പോപ്പ് ഈ അവസരത്തിൽ നന്ദി പറഞ്ഞു. റോഹിങ്ക്യൻ അഭയാർഥികളെ റഖിനേയിൽ നിന്നെത്തിയ അഭയാർഥികൾ എന്നാണ് മാർപാപ്പ വശേഷിപ്പിച്ചത്.

 റോഹിങ്ക്യൻ എന്ന വാക്ക് ഉപയോഗിച്ചില്ല

റോഹിങ്ക്യൻ എന്ന വാക്ക് ഉപയോഗിച്ചില്ല

മ്യാൻമാർസന്ദർശനത്തെ പോലെ തന്നെ ബംഗ്ലാദേശിലും റോഹിങ്ക്യൻ എന്ന വാക്ക് മാർപാപ്പ ഉച്ചരിച്ചില്ല. ഇതിന്റെ കാരണം വ്യക്തമാക്കി വത്തിക്കാൻ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. ബന്ധം സ്ഥാപിക്കാനാണ് മാർപാപ്പ മ്യാൻമാർ സന്ദർശിച്ചത് അല്ലാതെ അത് തകർക്കാനല്ലെന്നു വത്തിക്കാൻ വക്താവ് അറിയിച്ചു.

ക്യാമ്പിൽ ദുരിത ജീവിതം

ക്യാമ്പിൽ ദുരിത ജീവിതം

ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ ജനങ്ങൾ ദുരിത ജീവിതമാണ് അനുഭവിക്കുന്നത്. അത് രാജ്യാന്തര സമൂഹം കണ്ടില്ലെന്നു നടിക്കരുത്. ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണാണം. ബംഗ്ലാദേശ് സമൂഹത്തിന്റെ മനുഷ്യ സ്നേഹം മാതൃകയാണെന്നും പോപ്പ് ബംഗ്ലാദേശിൽ പറഞ്ഞു.

മ്യാൻമാർപപ്പയ്ക്ക മേൽ കടുത്ത സമ്മർദ്ദം

മ്യാൻമാർപപ്പയ്ക്ക മേൽ കടുത്ത സമ്മർദ്ദം

മ്യാൻമാറിൽ കേലവം ഒരു ശതമാനമാണ് കത്തോലിക്ക ജനങ്ങളുള്ളത്. ബുദ്ധ ഭൂരുപക്ഷരാജ്യമായ മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങളെ കുറിച്ചു പരാമർശിക്കാതിരിക്കാൻ പ്രദേശിക സഭയിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പിന്നീട് നേരിടേണ്ടി വരുന്ന യാതനകളായിരുന്നു കാരണം.

അഭയാർഥി ക്യാമ്പ് നിർമ്മിക്കും

അഭയാർഥി ക്യാമ്പ് നിർമ്മിക്കും

മ്യാൻമാറിൽ നിന്ന് പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികൾക്കായി ബംഗ്ലാദേശിൽ ക്യാമ്പു നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു. 2000 കോടി രൂപ മുതൽ മുടക്കിയാണ് ക്യാമ്പ് നിർമ്മിക്കുന്നത്. ഏതാനും മാസത്തിനകം അഭയാർഥി ക്യാമ്പ് നിർമ്മിക്കാനാണു നീക്കം.

ബംഗ്ലാദേശിലേയ്ക്കുള്ള പലായനം

ബംഗ്ലാദേശിലേയ്ക്കുള്ള പലായനം

മ്യാൻമാറിലെ സൈനിക ആക്രമണത്തെ തുടർന്ന് ആറു ലക്ഷത്തോളം അഭയാർഥികളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. ഇപ്പോഴും നിരവധി പേർ ബംഗ്ലാദേശിലേയ്ക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശ്- മ്യാൻമാർ ചർച്ചയെ തുടർന്ന് റോഹിങ്ക്യൻ ജനങ്ങളെ തിരികെ മ്യാൻമാറിലേയ്ക്ക് വിളിക്കാൻ ധാരണയായിട്ടുണ്ട്.

English summary
ordained 16 priests during a Mass in Bangladesh on Friday, the start of a busy day that will bring him face-to-face with Rohingya Muslim refugees from Myanmar and the reality of Islamic extremism in South Asia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X