പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗീക പീഡനം; നിർണ്ണായക നീക്കവുമായി പോപ്പ്, സഭാ രേഖകൾ പരസ്യപ്പെടുത്തും!
ലൈംഗീക പീഡനങ്ങളിൽ ആരോപണ വിധേയരാകുന്ന പുരോഹിതരുടെ എണ്ണം കൂടി വരുന്നതായാണ് അടുത്തകാലത്ത് ഇറങ്ങിയ വാർത്തകൾ സൂചിപ്പിക്കുന്നത്. 2018 ജുണിൽ ഒരു കന്യാസ്ത്രീ തന്നെ ലൈഗീകമായി പീഡിപ്പിച്ചതായി ബിഷപ്പായ ഫ്രാങ്കോക്കെതിരെ കേരളാ പോലീസിൽ പരാതി നൽകിയത് കേരളത്തിൽ പുരോഹിതർക്കെതിരെ ജനങ്ങൾ സംശയ ദൃഷ്ടിയോടെ നോക്കാൻ കാരണമായിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള കാലത്ത് തന്നെ 13 തവണ ലൈഗീകമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിയിൽ പറഞ്ഞത്.
കേരളത്തിൽ ആദ്യമായി കന്യാസ്ത്രീകൾ സഭയ്കക്കെതിരായി സമരത്തിനിറങ്ങിയതും ഈ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു. തുടർന്ന് ലൂസി കളപ്പുരയ്ക്കെ പുറത്തു വിട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളും, അതുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളും കേരളത്തിൽ വൻ ചർച്ചയായിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ ജലന്ധറിൽ വീണ്ടും ബലാത്സംഗ വിവാദം കഴിഞ്ഞ ദിവസം പുറത്ത് വരികയും ചെയ്തിരുന്നു. രൂപതയുടെ കോൺവെന്റ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി രണ്ടാം ക്ലാസുകാരി എട്ടുവയസുകാരിയെ ക്ലാസ് മുരിയിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.

നിർണ്ണായക തീരുമാനം
എന്നാൽ പുരോഹിതർക്കെതിരായ ലൈംഗീക ആരോപണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ നിർണ്ണായക തീരുമാനമെടുത്തിരിക്കുകയാണ് വത്തിക്കാൻ. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്റെ ചരിത്ര പ്രഖ്യാപനം. പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തുമെന്നാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

നിയമസംവിധാനവുമായി സഹകരിക്കണം
കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്നും വത്തിക്കാൻ വാർത്താകുറിപ്പിറക്കി. കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ, നിയമ സംവിധാവുമായി സഹകരിക്കാനാണ് വത്തിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്.

സഭാ രേഖകൾ പരസ്യപ്പെടുത്തും
ഇതിന് മുമ്പ് പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയെങ്കിൽ ഇതു സംബന്ധിച്ച സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പതിനാല് വയസ്സ് വരെയാണ് വത്തിക്കാൻ കട്ടികളായി കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തിൽ 18- വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങൾ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാൻ വ്യക്തമാക്കുന്നു.

ലൈംഗീക പരാതികൽ കൂടി വരുന്നു
പുരോഹിതന്മാർ പ്രതികളായ ലൈംഗിക പീഡന പരാതികൾ നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍റെ തീരുമാനം വന്നിരിക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ പുരോഹിതർ ആരോപണ വിധേയരാകുന്നതിൽ നേരത്തെ തന്നെ വത്തിക്കാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കത്തോലിക സഭയിലെ ലൈംഗീക അതിക്രമപരാതികള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ മുമ്പ് ഫ്രാൻസിസ് മാർപ്പാപ്പ നൽകിയിരുന്നു.

പരാതി സെല്ലുകൾ...
വൈദികര്‍ക്കുള്ള അപ്പോസ്തലിക സന്ദേശമായാണ് മാര്‍പ്പാപ്പ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. എല്ലാ രൂപതകളിലും പരാതി സെല്ലുകള്‍ ഉണ്ടാകണമെന്നും രാതിപ്പെടുന്നവര്‍ക്കെതിരെ പ്രതികാരനടപടികള്‍ പാടില്ലെന്നും മാര്‍പ്പാപ്പ നേരത്തെ പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ ഉടനെ വത്തിക്കാനെ അറിയിക്കണമെന്നും അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ടായിരുന്നു. രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അന്ന് തന്നെ പറഞ്ഞിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications