• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗീക പീഡനം; നിർണ്ണായക നീക്കവുമായി പോപ്പ്, സഭാ രേഖകൾ പരസ്യപ്പെടുത്തും!

ലൈംഗീക പീഡനങ്ങളിൽ ആരോപണ വിധേയരാകുന്ന പുരോഹിതരുടെ എണ്ണം കൂടി വരുന്നതായാണ് അടുത്തകാലത്ത് ഇറങ്ങിയ വാർത്തകൾ സൂചിപ്പിക്കുന്നത്. 2018 ജുണിൽ ഒരു കന്യാസ്ത്രീ തന്നെ ലൈഗീകമായി പീഡിപ്പിച്ചതായി ബിഷപ്പായ ഫ്രാങ്കോക്കെതിരെ കേരളാ പോലീസിൽ പരാതി നൽകിയത് കേരളത്തിൽ പുരോഹിതർക്കെതിരെ ജനങ്ങൾ സംശയ ദൃഷ്ടിയോടെ നോക്കാൻ കാരണമായിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള കാലത്ത് തന്നെ 13 തവണ ലൈഗീകമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിയിൽ പറഞ്ഞത്.

കേരളത്തിൽ ആദ്യമായി കന്യാസ്ത്രീകൾ സഭയ്കക്കെതിരായി സമരത്തിനിറങ്ങിയതും ഈ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു. തുടർന്ന് ലൂസി കളപ്പുരയ്ക്കെ പുറത്തു വിട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളും, അതുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളും കേരളത്തിൽ വൻ ചർച്ചയായിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ ജലന്ധറിൽ വീണ്ടും ബലാത്സംഗ വിവാദം കഴിഞ്ഞ ദിവസം പുറത്ത് വരികയും ചെയ്തിരുന്നു. രൂപതയുടെ കോൺവെന്റ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി രണ്ടാം ക്ലാസുകാരി എട്ടുവയസുകാരിയെ ക്ലാസ് മുരിയിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.

നിർണ്ണായക തീരുമാനം

നിർണ്ണായക തീരുമാനം

എന്നാൽ പുരോഹിതർക്കെതിരായ ലൈംഗീക ആരോപണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ നിർണ്ണായക തീരുമാനമെടുത്തിരിക്കുകയാണ് വത്തിക്കാൻ. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്റെ ചരിത്ര പ്രഖ്യാപനം. പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തുമെന്നാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

നിയമസംവിധാനവുമായി സഹകരിക്കണം

നിയമസംവിധാനവുമായി സഹകരിക്കണം

കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്നും വത്തിക്കാൻ വാർത്താകുറിപ്പിറക്കി. കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ, നിയമ സംവിധാവുമായി സഹകരിക്കാനാണ് വത്തിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്.

സഭാ രേഖകൾ പരസ്യപ്പെടുത്തും

സഭാ രേഖകൾ പരസ്യപ്പെടുത്തും

ഇതിന് മുമ്പ് പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയെങ്കിൽ ഇതു സംബന്ധിച്ച സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പതിനാല് വയസ്സ് വരെയാണ് വത്തിക്കാൻ കട്ടികളായി കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തിൽ 18- വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങൾ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാൻ വ്യക്തമാക്കുന്നു.

ലൈംഗീക പരാതികൽ കൂടി വരുന്നു

ലൈംഗീക പരാതികൽ കൂടി വരുന്നു

പുരോഹിതന്മാർ പ്രതികളായ ലൈംഗിക പീഡന പരാതികൾ നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍റെ തീരുമാനം വന്നിരിക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ പുരോഹിതർ ആരോപണ വിധേയരാകുന്നതിൽ നേരത്തെ തന്നെ വത്തിക്കാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കത്തോലിക സഭയിലെ ലൈംഗീക അതിക്രമപരാതികള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ മുമ്പ് ഫ്രാൻസിസ് മാർ‌പ്പാപ്പ നൽ‌കിയിരുന്നു.

പരാതി സെല്ലുകൾ...

പരാതി സെല്ലുകൾ...

വൈദികര്‍ക്കുള്ള അപ്പോസ്തലിക സന്ദേശമായാണ് മാര്‍പ്പാപ്പ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. എല്ലാ രൂപതകളിലും പരാതി സെല്ലുകള്‍ ഉണ്ടാകണമെന്നും രാതിപ്പെടുന്നവര്‍ക്കെതിരെ പ്രതികാരനടപടികള്‍ പാടില്ലെന്നും മാര്‍പ്പാപ്പ നേരത്തെ പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ ഉടനെ വത്തിക്കാനെ അറിയിക്കണമെന്നും അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ടായിരുന്നു. രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അന്ന് തന്നെ പറഞ്ഞിരുന്നു.

English summary
Pope lifts 'pontifical secret' rule in abuse cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X