മാര്‍പ്പാപ്പയുടെ സമാധാനപ്പറവകള്‍ ആക്രമിക്കപ്പെട്ടു
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സമാധാനപ്പറവകള്‍ ആക്രമിയ്ക്കപ്പെട്ടു. സമാധാന സൂചകമായി മാര്‍പ്പാപ്പയും കുട്ടികളും ചേര്‍ന്ന് പറത്തിയ പ്രാവുകളെയാണ് കടല്‍കാക്കയും കാക്കയും ചേര്‍ന്ന് ആക്രമിച്ചത്.അപ്പസ്‌തോലിക് കൊട്ടാരത്തിലെ ജനലില്‍ നിന്നാണ് പ്രാവുകളെ പറത്തിയത്.
പറത്തിവിട്ട പ്രാവുകളെ കാക്കയും കടല്‍കാക്കയും പിന്തുടരുകയായിരുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ നോക്കി നില്‍ക്കെയാണ് സമാധാനപ്പറവകള്‍ ആക്രമിയ്ക്കപ്പെട്ടത്.

തൂവലുകള്‍ നഷ്ടമായെങ്കിലും ഒരു പ്രാവ് കടല്‍ക്കാക്കയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ മറ്റേ പ്രാവിനെ കാക്ക വീണ്ടും ആക്രമിച്ചു.ഉക്രൈനില്‍ സമാധാനം പുലരട്ടെ എന്ന ആഗ്രഹത്തോടെ മാര്‍പ്പാപ്പ പറത്തിയ പ്രാവുകളാണ് ആക്രമിയ്ക്കപ്പെട്ടത്.












Click it and Unblock the Notifications