കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗാനുരാഗ വിവാഹത്തെ എതിര്‍ത്തു കൊണ്ട് പോപ് ഫ്രാന്‍സിസ്

  • By Neethu
Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ്ഗാനുരാഗ വിവാഹത്തെ എതിര്‍ത്തു കൊണ്ട് പോപ് ഫ്രാന്‍സിസ്. വത്തിക്കാന്‍ സിറ്റിയില്‍ സംഘടിപ്പിച്ച കതോലിക ബിഷപ്പുമ്മാരുടെ കൂട്ടായ്മയിലാണ് ഫ്രാന്‍സിസ് പോപ് തന്റെ അഭിപ്രായത്തെ തുറന്നു പറഞ്ഞത്.

ലോകത്തുള്ള ജനങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും മനസ്സിലാക്കുകയുമാണ് വേണ്ടതെന്ന് പോപ് പറയുന്നത്. പുതിയ സന്തതി പരമ്പരകള്‍ക്ക് ജന്മം നല്‍കുന്നതിനുള്ള ഭാഗ്യം സ്ത്രീക്കും പുരുഷനുമാണ് ദൈവം നല്‍കിയിരിക്കുന്നത്.

popefrancis

സ്ത്രീ എന്നും പുരുഷനെന്നും രണ്ടു വ്യത്യസ്ത ലിംഗങ്ങളെ സൃഷടിക്കുമ്പോള്‍ പരസ്പരം പങ്കുവെച്ചും സന്തുഷ്ടമായും ജീവിക്കണം എന്നതായിരുന്നു ദൈവത്തിന്റെ ആഗ്രഹമെന്നും സ്ത്രീ പുരുഷ ലൈംഗികതയില്‍ അതിനുള്ള ഉത്തരമുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.

സ്വവര്‍ഗ്ഗാനുരാഗ വിവാഹങ്ങള്‍ നിയമപരവും പുതുമ ഇല്ലാത്തതുമായിരിക്കുന്ന കാലത്താണ് പോപിന്റെ ഈ അഭിപ്രായപ്രകടനം.

English summary
Pope says no to gay marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X