കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് മാർപാപ്പ ഇറാഖിൽ; അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Google Oneindia Malayalam News

ബാഗ്ദാദ്; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇറാഖിലെത്തി ഫ്രാൻസിസ് മാർപാപ്പ.വെള്ളിയാഴ്ച ബംഗാദാദ് വിമാനത്താവളത്തിൽ എത്തിയ മാർപാപ്പയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കദീമി അദ്ദേഹത്തെ സ്വീകരിച്ചു.വിമാനത്താവളത്തിൽ വിരിച്ച ചുവന്ന പരവതാനിയിലൂടെ നടന്ന് വന്ന മാർപാപ്പയെ ഇറാഖിലെ പരമ്പരാഗത വേഷത്തിലെത്തിയ കുട്ടികൾ അഭിവാദ്യം ചെയ്തു.

മാർപാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയത്.പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരേയും വിന്യസിച്ചിരുന്നു.വീണ്ടും യാത്രകൾ ആരംഭിക്കാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ട്. ഇതൊരു പ്രതീകാത്മക യാത്രയാണ്, നിരവധി പേർ രക്തസാക്ഷിത്വം വരിച്ച ദേശമാണിത്, പോപ് പറഞ്ഞു. ഇതാദ്യമായാണ് ഒരു മാർപാപ്പ ഇറാഖിലെത്തുന്നത്. കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശ സന്ദർശനം കൂടിയാണിത്.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

pope-francis-1

ഇറാഖ് പ്രസിഡന്റിന്റെ ഔദ്യോഗിക ബംഗ്ലാവിൽ വെച്ച് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി, പ്രസിഡന്റ് ബർഹാം സാലിഹ് എന്നിവരുമായി പോപ് കൂടിക്കാഴ്ച നടത്തി.2010 ലെ രക്തരൂക്ഷിതമായ കൂട്ടക്കൊല നടന്ന സ്ഥലമായ 51 ബാഗ്ദാദിലെ പള്ളിയിൽ വെച്ച് അദ്ദേഹം പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തി.ഇറാഖിലെ കുറഞ്ഞുവരുന്ന ക്രിസ്ത്യൻ സമൂഹത്തിന് സമ്പൂർണ്ണ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള പൗരന്മാരെന്ന നിലയിൽ കൂടുതൽ പ്രാധാന്യമുള്ള പങ്ക് നൽകി സംരക്ഷിക്കണമെന്ന് മാർപാപ്പ ഇറാഖി ജനതയോട് അഭ്യർത്ഥിച്ചു. 2003 ൽ ഇറാഖ് അധിനിവേശത്തിന് മുൻപ് 14 ലക്ഷത്തിലേറെ ക്രൈസ്തവരുണ്ടായിരുന്ന ഇറാഖിൽ ഇപ്പോൾ 2 ലക്ഷത്തിൽ താഴെമാത്രമാണ് ക്രിസ്ത്യൻ ജനസംഖ്യ. ആഭ്യന്തര സംഘർഷത്തിലാണ് പലരും പലായനം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിലും പതിനായിരങ്ങൾക്ക് നാടുവിടേണ്ടി വന്നിരുന്നു.

ഇത്രയധികം നാശത്തിനും ക്രൂരതയ്ക്കും വിധേയരായ എന്റെ സഹോദരങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു ... സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിന്റെ നാമത്തിൽ സമാധാനത്തിന് ആഹ്വാനം ചെയ്യാനാണ് ഞാൻ ഇവിടെ എത്തിയത്. ഇറാഖിലെ സമാധാനത്തിനായി ഈ വർഷങ്ങളിൽ ഞങ്ങൾ എത്രമാത്രം പ്രാർത്ഥിച്ചു,അദ്ദേഹം പറഞ്ഞു.

രക്ഷാമാതാവിന്റെ കത്തീഡ്രലിലും അദ്ദേഹം സന്ദർശിച്ചു. 2010 ഒക്ടോബർ 31 കുർബാനയ്ക്കിടെ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട 58 പേരെ മാർപാപ്പ അനുസ്മരിച്ചു. ഇവരുടെ ചിത്രങ്ങളിൽ മാർപാപ്പ പുഷ്പഹാരം അർപ്പിച്ചു. ഇന്ന് നജാഫിൽ ഇറാക്കി ഷിയാ മുസ്ലീങ്ങളുടെ ആചാര്യൻ ആയത്തുള്ള അലി അൽ സിസ്താനിയുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. ഇന്ന് ബാഗ്ദാദിലും ഞായറാഴ്ച ഇർബിലിലും അദ്ദേഹം കുർബാന അർപ്പിക്കും. തിങ്കളാഴ്ചയാണ് മടക്കം.

'ഐ) ഫോൺ സിപി(ഐ)എം ലെ (ഐ)';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ'ഐ) ഫോൺ സിപി(ഐ)എം ലെ (ഐ)';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടിഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടി

സീറ്റ് വിഭജനം വിലങ്ങുതടി: ജോസഫ് വിട്ടുവീഴ്ച ചെയ്തേ പറ്റൂവെന്ന് യുഡിഎഫ്,രണ്ട് തവണ തോറ്റവർക്ക് ഇത്തവണ സീറ്റില്ലസീറ്റ് വിഭജനം വിലങ്ങുതടി: ജോസഫ് വിട്ടുവീഴ്ച ചെയ്തേ പറ്റൂവെന്ന് യുഡിഎഫ്,രണ്ട് തവണ തോറ്റവർക്ക് ഇത്തവണ സീറ്റില്ല

English summary
pope visits iraq; Call for an end to violence and terrorism,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X