കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുമറിയാതെ ഗ്രൂപ്പില്‍ നിന്ന് പുറത്തുചാടാം; ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണില്ല; പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്

Google Oneindia Malayalam News

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ നിരവധി പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കുക എന്ന ലക്ഷ്യം മുന്നില്‍വച്ചാണ് പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മെറ്റ സി ഇ ഒ സക്കര്‍ബര്‍ഗാണ് ഇക്കാര്യം പുറത്തുവിട്ടത്. പുതിയ ഫീച്ചറുകള്‍ വരുന്നതോടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ അപ്‌ഡേറ്റുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം...

റിതു..പൊളി ലുക്കിലാണല്ലോ, പൂവുമായി എങ്ങോട്ടാ...; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

'ബിജെപി വാഷിങ് മെഷീനാണ്': റാത്തോഡിനേയും സത്താറിനെയും മന്ത്രിമാരാക്കി, പരിഹസിച്ച് ശിവസേന'ബിജെപി വാഷിങ് മെഷീനാണ്': റാത്തോഡിനേയും സത്താറിനെയും മന്ത്രിമാരാക്കി, പരിഹസിച്ച് ശിവസേന

1

ഒരു ഗ്രൂപ്പില്‍ നിന്നും മറ്റ് അംഗങ്ങള്‍ അറിയാതെ പുറത്തുകടക്കുക, ഓണ്‍ലൈനിലാണെന്ന സ്റ്റാറ്റസ് മറയ്ക്കുക, ചില മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ പുതിയ അപ്‌ഡേറ്റുകളാണ് പുതുതായി വന്നിരിക്കുന്നത്. ഈ ഫീച്ചറുകള്‍ എല്ലാം തന്നെ ഉടന്‍ തന്നെ ലഭ്യമാകും.

2

പുതിയ അപ്‌ഡേറ്റ്‌സ് പ്രകാരം, ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇന്‍ഡിക്കേറ്റര്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം. സ്വകാര്യത ആഗ്രഹിക്കുന്ന ഒരുപാട് ഉപയോക്താക്കള്‍ക്ക് ഈ സേവനം ഗുണം ചെയ്യും. ഒരുപാട് ഉപയോക്താക്കള്‍ ആഗ്രഹിച്ച ഒരു അപേഡേറ്റ് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

3

ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണേണ്ടവരെ all users, contacts only, nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം. കൂടാതെ വ്യു വണ്‍സ് ആയിട്ട് അയക്കുന്ന മെസേജുകള്‍ അയച്ച ആള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനി മുതല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല. വ്യൂ വണ്‍സ് എന്ന ഫീച്ചറിന്റെ പ്രധാന്യമായിരുന്നു അത്. സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കാമായിരുന്നു.

4

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളില്‍ ഒന്നാണ് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് ആവുന്നതുമായി ബന്ധപ്പെട്ടുള്ളത്. നമ്മള്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ പുറത്തിറങ്ങാന്‍ സാധിക്കും. നേരത്തെ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആകുമ്പോള്‍ എല്ലാ അംഗങ്ങളും അറിയുമായിരുന്നു.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
5

എന്നാല്‍ പുതിയ ഫീച്ചേവ്‌സ് വന്നതോടെ നിശബ്ദമായി ഗ്രൂപ്പില്‍ നിന്ന് ഇറങ്ങിപ്പോകാം. എന്നാല്‍ അഡ്മിന്‍മാര്‍ മാത്രം എക്‌സിറ്റാവുന്ന വിവരം നോട്ടിഫിക്കേഷനായി അറിയാന്‍ സാധിക്കും. അവര്‍ക്ക് അത് നോട്ടിഫിക്കേഷനായി ലഭിക്കും. ഈ ഫീച്ചറുകള്‍ എല്ലാം തന്നെ ഈ മാസം തന്നെ നിലവില്‍ വരുമെന്നാണ് വാട്‌സാപ്പിന്റെ ഔദ്യോഗികവൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇങ്ങനെയുണ്ടോ ഒരു കാമുകൻ; കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ സ്വർണം കവർന്നു, ഒടുവിൽഇങ്ങനെയുണ്ടോ ഒരു കാമുകൻ; കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ സ്വർണം കവർന്നു, ഒടുവിൽ

English summary
Popular messaging platform WhatsApp has announced several new features, Check some new updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X