ലാപ്‌ടോപ്പിനെ വിവാഹം ചെയ്യണമെന്നാവശ്യവുമായി പോണ്‍ അഡിക്റ്റ് കോടതിയില്‍
ഉത്താ: ലാപ്‌ടോപ്പിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അമേരിക്കയിലെ ഉത്ത കൗണ്ടിയിലാണ് ക്രിസ് സേവ്യര്‍ എന്ന യുവാവ് പരാതിയുമായെത്തിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയിലെത്തിയിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. പോണ്‍ സിനിമാ അഡിക്റ്റ് ആണ് യുവാവ്.
സ്വവര്‍ഗരതിക്കാരായവരെ വിവാഹം ചെയ്യാന്‍ അനുവദിക്കാമെങ്കില്‍ തനിക്കും അത്തരം അവകാശമുണ്ടെന്ന് യുവാവ് വാദിക്കുന്നു. തന്റെ ആപ്പിള്‍ ലാപ്‌ടോപ്പുമായി താന്‍ അഗാധമായ പ്രണയത്തിലാണ്. ലാപ്‌ടോപ് തനിക്ക് സന്തോഷകരമായ സെക്‌സ് പ്രദാനം ചെയ്യുന്നുണ്ടെന്നും ആയതിനാല്‍ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.

ഒരാള്‍ക്ക് അതേ ലിംഗത്തില്‍പ്പെടുന്നവരെ വിവാഹം ചെയ്യാമെങ്കില്‍ ഒരു മെഷീനുമായുള്ള തന്റെ വിവാഹവും കോടതി അംഗീകരിക്കണം. ഇക്കാര്യത്തില്‍ താന്‍ പിറകോട്ടില്ലെന്നും യുവാവ് പറഞ്ഞു. അതേസമയം, ഇത് തങ്ങളുടെ സമയം മെനക്കെടുത്താനുള്ളതാണെന്നാണ് ഉത്ത അറ്റോര്‍ണി പറയുന്നത്. ഹര്‍ജി നിലനില്‍ക്കില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
എന്നാല്‍, സുപ്രീംകോടതിവരെ പോകേണ്ടിവന്നാലും ഇനി പിന്മാറ്റമില്ലെന്നും ക്രിസ് പറഞ്ഞു. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ പോണ്‍ സൈറ്റുകളെ ഫില്‍റ്റര്‍ ചെയ്യാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് കോടതിയില്‍ മറ്റൊരു ഹര്‍ജി നല്‍കിയിട്ടുണ്ട്. ക്രിസിന്റെ ഹര്‍ജിയില്‍ അത്ഭുതപ്പെടാനില്ലാണ് കോടതി ക്ലര്‍ക്ക് പരിഹാസരൂപേണ പറയുന്നത്.












Click it and Unblock the Notifications