'വൈന്‍' പോണ്‍ ഹബ്ബിന്റെ ഉടമസ്ഥതയിലേക്ക്, ചൂടന്‍ വീഡിയൊ ഇനി സന്ദേശ രൂപത്തിലും ?
പ്രശസ്ത അഡല്‍റ്റ് എന്റര്‍ടൈന്‍മെന്റ് വെബ്‌സൈറ്റായ പോണ്‍ ഹബ് പുതിയ ചുവടുവയ്പ്പുമായെത്തുന്നു. ട്വിറ്ററിന്റെ ഉടമസ്ഥതയിലുള്ള വൈന്‍ പോണ്‍ ഹബ് വാങ്ങുന്നതായാണ് വാര്‍ത്തകള്‍.
പ്രശസ്ത അഡല്‍റ്റ് എന്റര്‍ടൈന്‍മെന്റ് വെബ്‌സൈറ്റായ പോണ്‍ ഹബ് പുതിയ ചുവടുവയ്പ്പുമായെത്തുന്നു. ട്വിറ്ററിന്റെ ഉടമസ്ഥതയിലുള്ള 'വൈന്‍' പോണ്‍ ഹബ് വാങ്ങുന്നതായാണ് വാര്‍ത്തകള്‍.
ദി ഇന്‍ഡിപ്പെന്‍ഡന്‍സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പോണ്‍ഹബ് വൈന്‍ സിഇഒ ജാക്കി ഡസെക്ക് കത്ത് നല്‍കിയെന്നാണ് വിവരങ്ങള്‍.

പ്രതിസന്ധിക്കു പിന്നില്‍
ട്വിറ്ററിന്റെ ഉടമസ്ഥതയിലുള്ള മെസേജ് ഷെയറിങ് മൊബൈല്‍ ആപ്പാണ് 'വൈന്‍' . ഷോര്‍ട്ട് വീഡിയൊ മെസേജുകളാണ് ഇതുവഴി ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ നിലവില്‍ പൂട്ടിപ്പോകലിന്റെ വക്കിലാണ് ഇത്. ഈ സാഹചര്യത്തില്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പോണ്‍ ഹബ് രംഗത്തെത്തിയിരിക്കുന്നത്. സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നൊക്കെ കടുത്ത മത്സരം നേരിടേണ്ടി വന്നതാണ് വൈനിന്റെ പ്രതിസന്ധിക്കു കാരണം. ഇതിനെ തുടര്‍ന്ന് 9 ശതമാനം ജോലിക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു.

60 മില്യണ്‍ കാഴ്ചക്കാര്‍
പ്രശസ്തമായ അഡല്‍റ്റ് എര്‍ടൈന്‍മെന്റ് സൈറ്റാണ് പോണ്‍ ഹബ്. ദിവസേന 60 മില്യണിലധികംപേരാണ് പോണ്‍ ഹബ് കാണുന്നത്. പോണ്‍ഹബിന്റെ സന്ദര്‍ശകരില്‍ പലര്‍ക്കും 'വൈന്‍' സുപരിചിതമാണെന്നാണ് പോണ്‍ ഹബ് പറയുന്നത്. അതിനാല്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്ന് വൈനിനെ സംരക്ഷിക്കാമെന്നാണ് വാഗ്ദാനം.

കൂടുതല്‍ അശ്ലീല ചിത്രങ്ങള്‍
പോണ്‍ ഹബ്ബു പോലെ 'വൈനി'നെയും അഡല്‍റ്റ് എര്‍ടൈന്‍മെന്റ് വെബ്‌സൈറ്റ് ആക്കുകയാണ് ലക്ഷ്യമെന്നാണ് പോണ്‍ഹബ് സിഇഒ കോണി പ്രൈസ് പറയുന്നത്. ഇതിലൂടെ അടച്ചുപൂട്ടല്‍ ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്. 'വൈന്‍' സിഇഒ ഇക്കാര്യം പരിഗണിക്കുമെന്ന് തന്നെയാണ് പ്രൈസിന്റെ പ്രതീക്ഷ.

അടച്ചു പൂട്ടലിലേക്ക്
2012 ജൂണിലാണ് വൈന്‍ ആരംഭിച്ചത്. 2015 ഡിസംബറില്‍ 200 മില്യണ്‍ ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. രസകരമായ വീഡിയൊകളും ക്രിയേറ്റിവിറ്റിയുമാണ് 'വൈനി'ലേക്ക് എല്ലാവരെയും ആകര്‍ഷിച്ചിരുന്നത്. 2016 ഒക്ടോബര്‍ 27നാണ് 'വൈന്‍' അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചത്. 'വൈനി'ന്റെ ബ്ലോഗ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications