കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ കാല്‍നടയാത്രക്കാരുടെ നിസ്‌ക്കാരം ഇനി മുടങ്ങില്ല...! സഞ്ചരിക്കുന്ന പള്ളി തയ്യാര്‍..!!

  • By Anamika
Google Oneindia Malayalam News

ദോഹ: പരിശുദ്ധ റംസാന്‍ മാസത്തില്‍ അഞ്ച് നേരമുള്ള നിസ്‌ക്കാരം കൂടുതല്‍ പുണ്യം കൊണ്ടുവരുമെന്നാണ് ഇസ്ലാം മതവിശ്വാസികള്‍ കരുതുന്നത്. അതേസമയം ദിവസവും യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് നിസ്‌ക്കാരം പലപ്പോഴും ബുദ്ധിമുട്ടാവാറുണ്ട്. എന്നാല്‍ ഖത്തറിലെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിമുതല്‍ ആ പേടി വേണ്ട. കാരണം സഞ്ചരിക്കുന്ന മസ്ജിദുകള്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. പ്ര്‌ത്യേകം തയ്യാറാക്കിയ വാഹനത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മോദിക്ക് മുന്നില്‍ നഗ്നമായ കാല് കാട്ടി പ്രിയങ്ക...സങ്കികള്‍ക്ക് പിടിച്ചില്ല..വായടപ്പിച്ച് മറുപടി...!മോദിക്ക് മുന്നില്‍ നഗ്നമായ കാല് കാട്ടി പ്രിയങ്ക...സങ്കികള്‍ക്ക് പിടിച്ചില്ല..വായടപ്പിച്ച് മറുപടി...!

ramsan

തിരക്കേറിയ ഇടങ്ങളിലാണ് ഈ സഞ്ചരിക്കുന്ന മസ്ജിദുകള്‍ പാര്‍ക്ക് ചെയ്യുക. പൊതുസ്ഥലങ്ങള്‍ പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സാധാരണ ദിവസങ്ങളില്‍ 50 മുതല്‍ 70 വരെ സഞ്ചരിക്കുന്ന മസ്ജിദുകള്‍ സേവനത്തിനായി ഉണ്ടാകും. അവധിദിവസങ്ങളിലാണെങ്കില്‍ 250 മസ്ജീദുകള്‍ പ്രാര്‍ത്ഥനയിക്ക് സൗകര്യമൊരുക്കും.നിസ്‌ക്കാര പായ, ശരീരം ശുചിയാക്കാനുള്ള വെള്ളം, ബാങ്ക് വിളിക്കായി പ്രത്യേകം തയ്യാറാക്കിയ സ്പീക്കറുകള്‍ എന്നിവ വാഹനത്തില്‍ ഉണ്ട്. റംസാന്‍ മാസത്തില്‍ പ്രാര്‍ത്ഥനയ്ക്കായി മസ്ജിദുകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് വലിയ സഹായമാണ് ഈ സഞ്ചരിക്കുന്ന മസ്ജിദുകള്‍.

English summary
Quatar has provided portable musalla service for prayer in Ramzan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X