19കാരന്‍ മൂത്രമൊഴിച്ചു, ജലസംഭരണി വറ്റിച്ചു
പോര്‍ട്ട്‌ലാന്റ്: 114 മില്യണ്‍ ലിറ്റര്‍ വെള്ളം ശേഖരിച്ചിരുന്ന ജലസംഭരണിയില്‍ പത്തൊമ്പതുകാരന്‍ മൂത്രവമൊഴിച്ചു. മുഴുവന്‍ വെള്ളവും വറ്റിച്ചു. അമേരിക്കയിലെ ഒറിഗോണ്ഡ സംസ്ഥാനത്തിലെ പോര്‍ട്ട്‌ലാന്റിലാണ് സംഭവം.
114 മില്യണ്‍ ലിറ്റര്‍ വെള്ളം ശേഖരിച്ചിരുന്ന ജല സംഭരണിയില്‍ പത്തൊമ്പതുകാരന്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ ജലസംഭരണിയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സെക്യൂറിറ്റി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നഗരത്തിലെ ജനങ്ങള്‍ക്ക് ശുദ്ധ ജലം ലഭിക്കുന്നകിന് വേണ്ടിയാണ് വെള്ളം വറ്റിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

കൗമാരക്കാരനൊപ്പം മറ്റ് രണ്ടുപേരും ഉണ്ടായിരുന്നതായി സിസി ടിവയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ ജലസംഭരണിയ്ക്ക് സമീപത്തുള്ള ഇരുമ്പുവേലി ചാടിക്കടക്കാന്‍ ശ്രമിച്ചെന്നും മൂവര്‍ക്കുമെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറയിച്ചു.
2011ലും സമാനമായ സംഭവം ഉണ്ടായിരുന്നു. പ്രദേശവാസി മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ മറ്റൊരു ജലസംഭരണിയിലെ രണ്ട് മില്യണ്‍ ലിറ്റര്‍ വെള്ളം പൂര്‍ണമായും വറ്റിച്ചിരുന്നു.












Click it and Unblock the Notifications