ചുംബനത്തിനും ആലിംഗനത്തിനുമായി പ്രത്യേക ഇടം
പൊതുസ്ഥലത്തുനിന്നുള്ള ചുംബനവും ആലിംഗനവുമെല്ലാം കാഴ്ചക്കാര്‍ക്ക് അരോചകമുണ്ടാക്കുമെങ്കില് ഇതിനായി പ്രത്യേക ഇടമുണ്ടായാലോ. ഇത്തരമൊരു കേന്ദ്രം സ്ഥാപിച്ച് ശ്രദ്ധേയയായിരിക്കുകയാണ് അമേരിക്കക്കാരിയായ സാമന്ത. പോര്‍ട്ലാന്റിലെ ഓറിഗോണിലാണ് സാമന്തയുടെ ചുംബനകേന്ദ്രം. ഇവിടെവെച്ച് ആരെയും ഭയക്കാതെ ചുംബിക്കുകയോ ആലിഗനം ചെയ്യുകയോ ചെയ്യാം.
ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളും തിരക്കിനിടയില്‍ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അത്തരം നഷ്ടപ്പെടലുകളെ തിരിച്ചുപിടിക്കാനാണ് ഇത്തരം ഒരു കേന്ദ്രം ആരംഭിച്ചതെന്ന് സാമന്ത പറയുന്നു. ചുംബന കേന്ദ്രത്തില്‍ വെറുതെ ആര്‍ക്കും കയറിച്ചെല്ലാന്‍ കഴിയില്ല. 60 ഡോളറാണ് ഒരു മണിക്കൂര്‍ നേരത്തെ ഫീസ്. ഫീസ് അല്പം കൂടുതലാണെങ്കിലും ഒരിക്കല്‍ വന്നവര്‍ ആ നിമിഷങ്ങളെ പിന്നീട് മറക്കില്ലെന്ന് സാമന്ത പറഞ്ഞു.

പ്രണയ ചേഷ്ടകള്ക്കനുസരിച്ച് മനോഹരമാക്കിയ സ്ഥലത്ത് ചുംബിക്കുകയോ ആലിംഗനം ചെയ്യുകയോ കെട്ടിപ്പിടിച്ച് കിടക്കുകയോ ഒക്കെ ചെയ്യാം. എന്നാല്‍ അവസരം മുതലെടുത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വരുന്നവരെ ഉടന്‍ പുറത്താക്കും. സന്ദര്‍ശകരെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ അതിരുകടന്നു സ്നേഹപ്രകടനങ്ങള്‍ നടക്കില്ല.
തന്റെ കൂട്ടുകാരിയോ കൂട്ടുകാരനുമായോ ഇവിടെ എത്തുന്നവര്‍ ഏറെ സന്തോഷത്തോടെയാണ് മടങ്ങിപ്പോകുന്നതെന്നും ഇവിടെ ചിലവിടുന്ന ഓരോ നിമിഷവും അവര്‍ക്ക് സ്വാതന്ത്ര്യവും സ്വകാര്യതയും ലഭിക്കുന്നുണ്ടെന്നും സാമന്ത പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് ദി പവര്‍ ഓഫ് ഹ്യൂമന്‍ കണക്ഷന് എന്ന പേരില്‍ ഒരു പുസ്തകവും സാമന്ത പുറത്തിറക്കിയിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications