കുടിയേറ്റക്കാരെ താല്‍ക്കാലിക സ്വദേശികളാക്കി പോര്‍ച്ചുഗല്‍; സുപ്രധാന നീക്കം
ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ താമസവിസക്ക് അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദേശികളും ഇനി രാജ്യത്തെ സ്വദേശികളായിരിക്കും. തിങ്കളാഴ്ച്ച മുതല്‍ ജൂലൈ 1 വരെയായിരുക്കും ഈ പരിഗണ ലഭിക്കുക. ആഗോശ തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിസാണ് പോര്‍ച്ചുഗല്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് പ്രകാരം കുടിയേറ്റക്കാര്‍ക്കും എല്ലാ സേനങ്ങളും ലഭിക്കും.
ഇത്തരത്തില്‍ മെഡിക്കല്‍ പരിരക്ഷ, ബാങ്ക് അക്കൗണ്ട്, തൊഴില്‍ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി ഇവര്‍ക്ക് അപേക്ഷിച്ചതിന്റെ തെളിവുകള്‍ മാത്രം മതിയാവും. താമസ വിസക്കുള്ള അപേക്ഷ ഇതുവരേയും പ്രോസസ് ചെയ്യാത്തതിനാല്‍ ആളുകള്‍ക്ക് പൊതു സേവനങ്ങള്‍ ലഭിക്കാതെ വരരുതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ക്ലോഡിയ വെലോസോ പറഞ്ഞു. ഈ അസാധാരണ ഘട്ടത്തില്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും തമ്മിലുള്ള സമ്പര്‍ക്കം കുറക്കുന്നത് വഴി പകര്‍ച്ച വ്യാധിയുടെ തോത് കുറക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. 5170 പേര്‍ക്കാണ് സ്പെയിനില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നൂറ് പേര് ഇതിനകം രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. മെയ് അനസാനത്തോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലാവുമെന്ന് പോര്‍ച്ചുഗല്‍ അധികൃതരുടെ വിലയിരുത്തല്‍.
എത്ര പേര് ഇവിടെ താമസവിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന കണക്ക് വ്യക്തമല്ല. എന്നാല്‍ 2019 ല്‍ 580000 കുടിയേറ്റക്കാര്‍ പോര്‍ച്ചുഗലില്‍ എത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതില്‍ 135000 പേര്‍ക്ക് താമസ വിസ അനുവദിച്ചുകൊടുത്തിട്ടുണ്ട്. കൊറോണ വ്യാപിക്കുന്ന പശ്ചാതലത്തില്‍ ഇന്ത്യക്ക് പുറമേ പോര്‍ച്ചുഗല്‍ അടക്കമുള്ള രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊറോണ വൈറസ് രോഗം ബാധിച്ച് സ്പെയിന് രാജകുമാരിയായിരുന്ന മരിയ തെരേസ ഇന്ന് മരണപ്പെട്ടു. 86 വയസായിരുന്നു പ്രായം. കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് മരിക്കുന്ന ആദ്യത്തെ രാജ കുടുംബാംഗമാണ് മരിയ തെരേസ. സ്പെയിനിലെ രാജകുടുംബമായ ബോര്‍ബോണ്‍ പര്‍മയിലെ അംഗമാണ്.
73235 പേര്‍ക്കാണ് സ്പെയിനില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 5862 പേര് രാജ്യത്ത് മരണപ്പെട്ടു. സ്പെയ്നിലെ മരണ സംഖ്യയും ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 832 പേരാണ്. രോഗ ബാധിതരുടെ എണ്ണം 73235 ആണ്.
ലോകത്തകമാനം കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കടന്നു. രോഗബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുകയാണ്. ഇറ്റലിയിലും സ്പെയ്നിലും ഇപ്പോഴും കൂട്ട മരണങ്ങള് തുടരുന്നു. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 92472 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications