കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റക്കാരെ താല്‍ക്കാലിക സ്വദേശികളാക്കി പോര്‍ച്ചുഗല്‍; സുപ്രധാന നീക്കം

  • By Anupama
Google Oneindia Malayalam News

ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ താമസവിസക്ക് അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദേശികളും ഇനി രാജ്യത്തെ സ്വദേശികളായിരിക്കും. തിങ്കളാഴ്ച്ച മുതല്‍ ജൂലൈ 1 വരെയായിരുക്കും ഈ പരിഗണ ലഭിക്കുക. ആഗോശ തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിസാണ് പോര്‍ച്ചുഗല്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് പ്രകാരം കുടിയേറ്റക്കാര്‍ക്കും എല്ലാ സേനങ്ങളും ലഭിക്കും.

ഇത്തരത്തില്‍ മെഡിക്കല്‍ പരിരക്ഷ, ബാങ്ക് അക്കൗണ്ട്, തൊഴില്‍ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി ഇവര്‍ക്ക് അപേക്ഷിച്ചതിന്റെ തെളിവുകള്‍ മാത്രം മതിയാവും. താമസ വിസക്കുള്ള അപേക്ഷ ഇതുവരേയും പ്രോസസ് ചെയ്യാത്തതിനാല്‍ ആളുകള്‍ക്ക് പൊതു സേവനങ്ങള്‍ ലഭിക്കാതെ വരരുതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ക്ലോഡിയ വെലോസോ പറഞ്ഞു. ഈ അസാധാരണ ഘട്ടത്തില്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

corona

അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും തമ്മിലുള്ള സമ്പര്‍ക്കം കുറക്കുന്നത് വഴി പകര്‍ച്ച വ്യാധിയുടെ തോത് കുറക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. 5170 പേര്‍ക്കാണ് സ്‌പെയിനില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നൂറ് പേര്‍ ഇതിനകം രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. മെയ് അനസാനത്തോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലാവുമെന്ന് പോര്‍ച്ചുഗല്‍ അധികൃതരുടെ വിലയിരുത്തല്‍.

എത്ര പേര്‍ ഇവിടെ താമസവിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന കണക്ക് വ്യക്തമല്ല. എന്നാല്‍ 2019 ല്‍ 580000 കുടിയേറ്റക്കാര്‍ പോര്‍ച്ചുഗലില്‍ എത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതില്‍ 135000 പേര്‍ക്ക് താമസ വിസ അനുവദിച്ചുകൊടുത്തിട്ടുണ്ട്. കൊറോണ വ്യാപിക്കുന്ന പശ്ചാതലത്തില്‍ ഇന്ത്യക്ക് പുറമേ പോര്‍ച്ചുഗല്‍ അടക്കമുള്ള രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊറോണ വൈറസ് രോഗം ബാധിച്ച് സ്‌പെയിന്‍ രാജകുമാരിയായിരുന്ന മരിയ തെരേസ ഇന്ന് മരണപ്പെട്ടു. 86 വയസായിരുന്നു പ്രായം. കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് മരിക്കുന്ന ആദ്യത്തെ രാജ കുടുംബാംഗമാണ് മരിയ തെരേസ. സ്‌പെയിനിലെ രാജകുടുംബമായ ബോര്‍ബോണ്‍ പര്‍മയിലെ അംഗമാണ്.
73235 പേര്‍ക്കാണ് സ്‌പെയിനില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 5862 പേര്‍ രാജ്യത്ത് മരണപ്പെട്ടു. സ്‌പെയ്‌നിലെ മരണ സംഖ്യയും ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 832 പേരാണ്. രോഗ ബാധിതരുടെ എണ്ണം 73235 ആണ്.

ലോകത്തകമാനം കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കടന്നു. രോഗബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുകയാണ്. ഇറ്റലിയിലും സ്‌പെയ്‌നിലും ഇപ്പോഴും കൂട്ട മരണങ്ങള്‍ തുടരുന്നു. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 92472 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

English summary
Portugal to Treat Migrants as Residents During Coronavirus Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X