പ്രേതബാധിതയായ യുവതി ഒരു പട്ടണത്തെ ഭയപ്പെടുത്തുന്നു, ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ
മെക്‌സിക്കോ സിറ്റി: പ്രേതബാധിതയായ യുവതിയെ ഭയന്ന് ഒരു മെക്‌സിക്കന്‍ പട്ടണം. വെളുത്ത വസ്ത്രം ധരിച്ച് രാത്രികാലങ്ങളിലാണ് യുവതി പ്രത്യക്ഷപ്പെടുന്നത്. കാറുകള്‍ക്ക് മുന്നിലേയ്ക്ക് ചാടുന്ന സ്ത്രീ ജനാലയിലൂടെ യാത്രക്കാരെ പേടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. താനൊരു പ്രേതമാണെന്ന് വിശ്വസിച്ച് യുവതി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്ക് ഇരയാകുന്നത് നാട്ടുകാരാണ്.
യുവതി ആളുകളെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും പ്രേതം ബാധിച്ച പോലെ നടക്കുന്നതുമൊക്കെ യു ട്യൂബില്‍ പ്രചരിയ്ക്കുന്നുണ്ട്. പേരറിയാത്ത ഈ യുവതിയെ നാട്ടുകാര്‍ സോഫിയ എന്നാണ് വിളിയ്ക്കുന്നത്.

പ്രേതബാധിത
മെക്‌സിക്കോയിലെ ക്യൂലിയാക്കന്‍ പട്ടണത്തിലാണ് പ്രേതബാധിതയായ യുവതിയുടെ വിളയാട്ടം

ഒറ്റനോട്ടത്തില്‍
പ്രേത സിനിമകളില്‍ കാണുന്നത് പോലെ വെളുത്ത വസ്ത്രം ധരിച്ചാണ് യുവതിയുടെ നടപ്പ്. വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തുകയും യാത്രക്കാരെ പേടിപ്പിയ്ക്കുകയുമാണ് ഇവരുടെ പതിവ്

വാഹനങ്ങള്‍ ഇല്ലാത്തപ്പോള്‍
റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തപ്പോള്‍ അടുത്തുള്ള ഒരു മരത്തെ കെട്ടിപ്പിടിയ്ക്കുകയും ചുംബിയ്ക്കുകയുമാണ് യുവതിയുടെ പതിവ്

സോഫിയ
യുവതിയെ നാട്ടുകാര്‍ സോഫിയ എന്നാണ് വിളിയ്ക്കുന്നത്

മാനസിക രോഗി
മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം മാനസികരോഗിയായിത്തീര്‍ന്നതാണ് യുവതിയെന്നാണ് പറയപ്പെടുന്നത്. ഇവര്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്.
വീഡിയോ
പ്രേതം പിടിച്ച യുവതിയുടെ വീഡിയോ












Click it and Unblock the Notifications