കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹ മാധ്യമത്തിൽ അവഹേളിച്ച് വീഡിയോ പോസ്റ്റ് ഇട്ടു; യുവതിക്കെതിരെ നടപടി

സാമൂഹ മാധ്യമത്തിൽ അവഹേളിച്ച് വീഡിയോ പോസ്റ്റ് ഇട്ടു; യുവതിക്കെതിരെ നടപടി

Google Oneindia Malayalam News

മനാമ: ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളെ അവഹേളിച്ച സംഭവത്തില്‍ യുവതിക്കെതിരെ നടപടി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെ പ്രമുഖ വ്യക്തിത്വങ്ങളെ അവഹേളിച്ചു എന്ന് കാട്ടിയാണ് നടപടി. നിലവിൽ മറ്റൊരു രാജ്യത്ത് താമസിക്കുന്ന ബഹ്റൈന്‍ സ്വദേശിനിക്ക് എതിരെയാണ് നടപടി.

യുവതിയ്ക്ക് എതിരെ അധികൃതര്‍ നിയമ നടപടികള്‍ ആരംഭിച്ചു എന്നാണ് വിവരം. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച വീഡിയോ സംബന്ധിച്ച് നിരവധി പേരില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് നടപടി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തെളിവുകൾ ഇല്ലാത്ത ആരോപണങ്ങളാണ് യുവതി വീഡിയോയിലൂടെ ഉന്നയിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

manama

വൈറലായ വീഡിയോയിൽ പ്രമുഖ വ്യക്തികളുടെ പേരെടുത്ത് പറയുന്നതിന് പുറമെ ചില സ്വദേശികളുടെ വാഹനങ്ങളുടെ നമ്പറുകളും ഈ വീഡിയോയിൽ പരസ്യപ്പെടുന്നുണ്ട്. ഈ വാഹനങ്ങള്‍ തന്നെ നിരീക്ഷിക്കുകയായിരുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, വീഡിയോയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതായും യുവതിക്ക് എതിരെ നിയമ നടപടി തുടങ്ങി എന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, യുഎഇയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 2,600 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 890 പേരാണ് രോഗമുക്തരായത് രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,29,564 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,67,093 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,46,853 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,168 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 18,072 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

എന്നാൽ, ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 343 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച 119 പേര്‍ക്കും വെള്ളിയാഴ്ച 102 പേര്‍ക്കും ശനിയാഴ്ച 122 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 107 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി ഒരാള്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ 3,05,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,488 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,117 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.3 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 14 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാൽ, ഖത്തറില്‍ 833 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതു ജനാരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു. ചികിത്സയിലായിരുന്ന 168 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടിയിരുന്നു. ആകെ 2,45,698 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്

Recommended Video

cmsvideo
പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 270 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 618 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,51,361 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചിരുന്നു.

English summary
Posted a derogatory video on social media; the officers to take Action against lady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X