മകനും സുഹൃത്തിന്റെ മകനും മുലയൂട്ടുന്ന ചിത്രം ഫേസ്ബുക്കില്‍ വൈറല്‍
ലണ്ടന്‍: പതിനാറുമാസം പ്രായമായ തന്റെ മകനും പതിനെട്ട്മാസം പ്രായമായ സുഹൃത്തിന്റെ മകനും ഒരുമിച്ച് മുലയൂട്ടുന്ന ചിത്രം ഫേസ്ബുക്കില്‍ വൈറലാകുന്നു. ജെസ്സിക്ക ആനി എന്ന യുവതിയാണ് ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്നീട് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഒട്ടേറെ ആളുകള്‍ ചിത്രത്തിന് പ്രതികരണവുമായി രംഗത്തെത്തി.
തന്റെ മകനും സുഹൃത്തിന്റെ മകനും മുലയൂട്ടുന്ന ചിത്രമാണിത്. സുഹൃത്ത് ജോലിക്കു പോകുമ്പോള്‍ അവരുടെ കുട്ടിയെ താനാണ് സംരക്ഷിക്കുന്നത്. അതിനാല്‍ മുലയൂട്ടുകയും ചെയ്യുന്നു. രണ്ടുകുട്ടികളും ഇപ്പോള്‍ സഹോദരന്മാരാണെന്നും അവരുടെ സ്‌നേഹം കാണേണ്ടതുതന്നെയാണെന്നും യുവതി ഫേസ്ബുക്കില്‍ കുറച്ചു.

ചില സ്ത്രീകള്‍ യുവതിയുടെ പോസ്റ്റിന് അനുകൂലമായാണ് പ്രതികരിച്ചത്. മുലയൂട്ടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് അവര്‍ പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് അശ്ലീലമായി കരുതുന്നവര്‍ മുലയൂട്ടുന്നതിനെക്കുറിച്ച് ബോധവാന്മാരല്ലെന്നും സ്ത്രീകള്‍ പറയുന്നു.
അതേസമയം, സ്ത്രീകളില്‍ തന്നെയുള്ള ചിലര്‍ ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മുലയൂട്ടുന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍, അത് ചിത്രത്തോടൊപ്പം പരസ്യമാക്കുന്നത് ശരിയല്ല. മാത്രമല്ല, സ്വന്തം കുട്ടിക്കുമാത്രം മുലപ്പാല്‍ നല്‍കുന്നതാണ് ഏറ്റവും ഉചിതമായ കാര്യമെന്നും ഇവര്‍ പറയുന്നു. എന്തായാലും ചിത്രം ഒട്ടേറെ പേര്‍ ഷെയര്‍ ചെയ്തതിനാല്‍ ഫേസ്ബുക്കില്‍ നല്ലൊരു വാഗ്വാദം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്.












Click it and Unblock the Notifications