കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്നവരേ നിങ്ങളറിഞ്ഞോ... അയാള്‍ ഇസ്ലാം വിരുദ്ധനായിരുന്നില്ല

  • By Soorya Chandran
Google Oneindia Malayalam News

പാരീസ്: ഷാര്‍ളി ഹെബ്ദോയിലെ കൂട്ടക്കൊല ഓര്‍ക്കുന്നില്ലേ... പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു ആ കൂട്ടക്കൊലയ്ക്ക് ചില തീവ്രവാദികള്‍ കാരണമായി കണ്ടെത്തിയത്. എഡിറ്റര്‍ അടക്കം 12 പേരാണ് അന്ന് അവിടെ കൊല്ലപ്പെട്ടത്.

ഇസ്ലാം വിരുദ്ധം എന്നായിരുന്നു ഷാര്‍ളി ഹെബ്ദോയെ കുറിച്ച് ഇസ്ലാമിസ്റ്റുകളായ ചിലരുടെ വിലയിരുത്തല്‍. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. വെടിവപ്പില്‍ കൊല്ലപ്പെട്ട ഷാര്‍ളി ഹെബ്ദോയുടെ എഡിറ്റര്‍ സ്റ്റീഫന്‍ ഷാര്‍ബൊനയറുടെ പുസ്തകം പുറത്ത് വന്നപ്പോഴാണ് അക്കാര്യം ലോകം അറിയുന്നത്.

Charlie Hebdo

ലോകത്തിന്റെ 'ഇസ്ലാം ഭയത്തെ'( ഇസ്ലാമോഫോബിയ) വിമര്‍ശനത്തോടെയാണ് സ്റ്റീഫന്‍ ഷാര്‍ബൊനയര്‍ കണ്ടിരുന്നത്. വംശീയതയും ഇസ്ലാമോഫോബിയയും തമ്മില്‍ നേര്‍ത്ത ഒരു അതിര്‍വരമ്പ് മാത്രമാണുള്ളതെന്നാണ് ഷാര്‍ബൊനയറിന്റെ വിലയിരുത്തല്‍.

'ലെറ്റര്‍ ടു ട്രിക്ക്‌സ്റ്റേഴ്‌സ് ഓഫ് ഇസ്ലാമോഫോബിയ, ഹു ആര്‍ പ്ലേയിംഗ് ദ ഗെയിം ഓഫ് റേസിസ്റ്റ്' എന്നാണ് പുസ്തകത്തിന്റെ പേര്. ഇസ്ലാം വിരുദ്ധ വികാരം ഉപയോഗപ്പെടുത്തവരെയെല്ലാം വിമര്‍ശിക്കുന്നുണ്ട് പുസ്തകത്തില്‍.

88 പേജുള്ള പുസ്തകം ഷാര്‍ബൊനയര്‍ പൂര്‍ത്തിയാക്കുന്നത് കൊല്ലപ്പെടുന്മനതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ്. വ്യാഴാഴ്ചയാണ് പുസ്‌കരം ഫ്രാന്‍സില്‍ പ്രകാശനം ചെയ്തത് .

English summary
Posthumous book by Charlie Hebdo chief slams 'Islamophobia'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X