കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഅബയും ഹിന്ദു ദൈവങ്ങളും; ഫേസ്ബുക്ക് ക്ലിക്കില്‍ പ്രവാസി സൗദിയില്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

ജിദ്ദ: ഫേസ്ബുക്കില്‍ അറിയാതെ ചെയ്തുപോയ ക്ലിക്കില്‍ ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റില്‍. മതനിന്ദ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്കില്‍ കണ്ട ചിത്രത്തോടൊപ്പമുണ്ടായിരുന്ന ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് താന്‍ ചെയ്ത തെറ്റെന്ന് അറസ്റ്റിലായ യുവാവ് പറഞ്ഞു.

മന:പൂര്‍വം ചിത്രം താന്‍ ഷെയര്‍ ചെയ്തിട്ടില്ല. അറിയാതെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ചിത്രം തന്റെ ടൈം ലൈനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നെന്ന് അറസ്റ്റിലായയാള്‍ പറഞ്ഞു. കഅബയും ഹിന്ദു ദൈവങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്രം ഇയാളുടെ ടൈംലൈനില്‍ കണ്ടെത്തിയിനെ തുടര്‍ന്ന് ഒരു ഒരു സൗദി പൗരന്‍ നല്‍കിയ പരാതി പ്രകാരം സൗദി സദാചാര പൊലീസാണ് (ഹയ) ആണ് ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തത്.

arrest

മത നിന്ദയ്ക്ക് കടുത്ത ശിക്ഷയാണ് സൗദിയില്‍ നല്‍കിവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തലുണ്ടായാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും 30 ലക്ഷം സൗദി റിയാല്‍ ശിക്ഷയും ലഭിച്ചേക്കാം. ഇതിനുശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവം ഇന്ത്യന്‍ കോണ്‍സില്‍ സ്ഥിതീകരിച്ചിട്ടുണ്ട്. അതേസമയം കേസില്‍ വിധിവരാതെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇടപെടാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രണ്ടുവര്‍ഷം മുന്‍പ് സൗദിയിലെത്തിയ യുവാവ് കാറ്ററിങ് തൊഴിലാളിയാണ്. സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സോഷ്യല്‍ മീഡിയ ഉപയോഗം സൂക്ഷിച്ചുവേണമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.

English summary
Posting blasphemous image in facebook; Indian arrested in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X