Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടമിടാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍; പ്രശസ്ത നടിക്ക് വിലക്ക്

ടെഹ്‌റാന്‍: തലമറയ്ക്കാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രശസ്ത ഇറാനിയന്‍ നടി സദഫ് ടെഹ്‌രിയന് വിലക്ക് ഏര്‍പ്പെടുത്തയതായി റിപ്പോര്‍ട്ട്. നടിയുടെ സദാചാരവിരുദ്ധ പ്രവര്‍ത്തിയിലും ഇറാനിയന്‍ നിയമം തെറ്റിച്ചതിനെ തുടര്‍ന്നുമാണ് ഇറാനില്‍ വിലക്കെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടിയുടെ വിവിധ പോസുകളിലുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തത്. ഇതിനുശേഷം പല ഭാഗത്തുനിന്നും ഭീഷണിയും അശ്ലീല തെറിവിളിയും ഉയരുന്നുണ്ടെന്ന് നടി പറഞ്ഞു. ചിലര്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തലയില്‍ തുണിയിട്ടുകൊടുത്തിട്ടുമുണ്ട്. സ്വന്തം രാജ്യത്തുനിന്നും ഇത്തരത്തിലൊരു പ്രതികരണം ഉണ്ടായതില്‍ താന്‍ അസ്വസ്ഥയാണെന്ന് നടി ഒരു ചാനലില്‍ പ്രതികരിച്ചു.

sadaftaherian

പൊതുസ്ഥലത്ത് എവിടെവെച്ചെങ്കിലും ആക്രമിക്കപ്പെടുമോ എന്ന ആശങ്കയും യുവതി പങ്കുവെക്കുന്നുണ്ട്. എന്നാല്‍, എതിര്‍പ്പുകളെ സധൈര്യം മറികടന്ന് മുന്നോട്ടു പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. ദുബായില്‍ താമസമാക്കിയ നടിക്ക് ഇനി രാജ്യത്ത് ജോലി ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ അവരുടെ ലൈസന്‍സ് വിലക്കിയിരിക്കുകയാണ്.

ഇറാനില്‍ പൊതു സ്ഥലത്തിറങ്ങുന്ന സ്ത്രീകള്‍, വിദേശികളാണെങ്കിലും തലയും കഴുത്തും തുണി ഉപയോഗിച്ച് മറയ്ക്കണമെന്നമെന്നാണ് നിയമം. കടുത്ത യാഥാസ്ഥിക നിയമം പിന്തുടരുന്ന ഇറാനില്‍ സ്ത്രീകളെ സ്‌പോര്‍ട്‌സ് രംഗത്ത് നിന്ന് വിലക്കിയതും പുരുഷന്മാരുടെ ഫുട്‌ബോള്‍ കണ്ടതിനെ തുടര്‍ന്ന് ജയിലിലടച്ചതും വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+