കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‍ പുറത്ത്...പൗണ്ട് കൂപ്പുകുത്തി,ലോകം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക്,ഓഹരിവിപണികള്‍ ഇടിയുന്നു

Google Oneindia Malayalam News

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാന്‍ ബ്രിട്ടീഷ് ജനത തീരുമാനിച്ചതോടെ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ആഗോള ഓഹരി വിപണികളെല്ലാം വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ച്ചയുടെ വഴിയിലാണ്.

യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് ഉറപ്പായതോടെ ബ്രിട്ടന്റെ കറന്‍സിയായ പൗണ്ട് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയിലെത്തി. സ്റ്റെര്‍ലിങ്ങും തകര്‍ച്ച നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്.

യൂറോപ്യന്‍ യൂണിയനില്‍ ശക്തമായ സാമ്പത്തിക സ്ഥിതിയുള്ള ബ്രിട്ടന്‍ പുറത്താകുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ തന്നെ പ്രതിസന്ധിയിലാകും. ലോകം ഒരു സാമ്പത്തിക മാന്ദ്യത്തെ പ്രതീക്ഷിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ബ്രിട്ടനിലെ ഹിതപരിശോധനാഫലം അതിന് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്.

വിപണി ഇടിയുന്നു

വിപണി ഇടിയുന്നു

ആഗോള തലത്തില്‍ തന്നെ ഓഹരി വിപണികള്‍ കനത്ത നഷ്ടം നേരിടാന്‍ തുടങ്ങി. ബ്രിട്ടന്‍ ഹിതപരിശോധനയുടെ ആദ്യ ഫലസൂചനകള്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ ഇത് പ്രകടമായിരുന്നു.

പൗണ്ട് കൂപ്പുകുത്തി

പൗണ്ട് കൂപ്പുകുത്തി

ബ്രിട്ടന്റെ കറന്‍സിയായ പൗണ്ട് വന്‍ തകര്‍ച്ചയിലേക്കാണ് വീണിരിയ്ക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് പൗണ്ടിന് സംഭവിച്ചത്.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ ഓഹരി വിപണികളും തകര്‍ച്ച നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. സെന്‍സെക്‌സ് 1,000 പോയന്റും നിഫ്റ്റി മൂന്നൂറിലധികം പോയന്റുകളും ഇടിഞ്ഞു.

ഡൗ ജോണ്‍സ്

ഡൗ ജോണ്‍സ്

അമേരിക്കന്‍ ഓഹരി വിപണിയിലും ബ്രിട്ടന്റെ പുറത്ത് പോക്ക് വന്‍ ആഘാതം സൃഷ്ടിയ്ക്കും. അതിന്റെ സൂചനകളും ലഭിച്ചുതുടങ്ങി.

എസ് ആന്റ് പിയും നാസ്ഡാക്കും

എസ് ആന്റ് പിയും നാസ്ഡാക്കും

എസ് ആന്റ് പിയും നാസ് ഡാക്കും അഞ്ച് ശതമാനമെങ്കിലും ഇടിവ് രേഖപ്പെടുത്തിയായിരിക്കും തുറക്കുക എന്നാണ് സാമ്പത്തിക വിദദ്ധരുടെ വിലയിരുത്തല്‍.

രൂപയുടെ മൂല്യവും ഇടിഞ്ഞു

രൂപയുടെ മൂല്യവും ഇടിഞ്ഞു

ബ്രിട്ടന്‍ ഹിതപരിശോധന ഫലം പുറത്ത് വന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്.

 അനിവാര്യമായ മാന്ദ്യം

അനിവാര്യമായ മാന്ദ്യം

ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ആ അനിവാര്യമായ മാന്ദ്യത്തിന്റെ വേഗം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുന്നതോടെ കൂടും.

English summary
Pound falls to three decade low as Britain votes Leave in EU referendum. Stock markets crashed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X