കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെളിമണ്ണ് കഴിച്ച് വിശപ്പടക്കുന്ന ഒരു രാജ്യം; ലോകത്തിന്റെ കണ്ണീരായി ഹെയ്തി

Google Oneindia Malayalam News

Recommended Video

cmsvideo
ചെളിമണ്ണ് കഴിച്ച് വിശപ്പടക്കുന്ന ഒരു രാജ്യം | Oneindia Malayalam

കരീബിയിനിലെ ആദ്യ സ്വതന്ത്ര രാജ്യം എന്ന പേരിലാണ് ഹെയ്തി എന്നും ലോകശ്രദ്ധ പിടിച്ച പറ്റിയത്. ഹെയ്തി എന്ന രാജ്യം ആർക്കും സങ്കല്പിക്കാവുന്നതിനും അപ്പുറം ദുരന്തങ്ങൾ ഏറ്റ് വാങ്ങിയ ഒരു രാജ്യമാണ്. ക്രൂരമായ ആക്രമണങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും പലകുറി പാത്രമായ രാജ്യമാണ് ഹെയ്തി. എങ്കിലും ഓരോ തവണയും അവർ തിരിച്ചു വന്നു കൊണ്ടിരുന്നു. തങ്ങളുടെ ജീവിതം തങ്ങൾ തന്നെ തിരിച്ച പിടിക്കും എന്ന ദൃഢ നിശ്ചയം എല്ലാവരിലും ഉണ്ടായിരുന്നു.

ഹെയ്തിയുടെ പ്രത്യേകതകൾ ഏറെയെയാണ് അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം എന്ന പദവി അലങ്കരിക്കുന്ന രാജ്യമാണ് ഹെയ്തി... അതാണ് അവരുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകം എന്ന് പറയുന്നത്. അത് പോലെത്തന്നെ ഫ്രഞ്ച് പ്രാധാനഭാഷയായ ഒരേയൊരു കരീബിയൻ രാജ്യമാണ് ഹെയ്തി. കരീബിയയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഹെയ്തി തങ്ങളുടെ ജീവിതത്തിൽ ഏറ്റവും അധികം മറക്കാൻ ശ്രമിക്കുന്ന വർഷമാണ് 2010. കാരണം ഒരു രാജ്യത്തിൻറെ തന്നെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നടിഞ്ഞ ഒരു ഭൂകമ്പം ആയിരുന്നു ലോകം കണ്ടത്.

haitjhi

അന്ന് ഹെയ്തി തകർന്നടിഞ്ഞു. മൂന്നു ലക്ഷത്തിലധികം പേരാണ് അന്ന് മരിച്ച വീണത്. ലക്ഷക്കണക്കിന് ജനങ്ങൾ അന്ന് എവിടെപ്പോകും എങ്ങനെ ജീവിക്കും എന്നറിയാതെ നിരാലംബരായി. ലക്ഷക്കണക്കിന് പേര്‍ അവരുടെ ജന്മസ്ഥലത്ത് നിന്നും തൂത്തെറിയപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കിയ ഹെയ്തിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് പിന്നീട് കണ്ടത്.

ഇതിനു ശേഷം രാജ്യം നേരിയിട്ടത് കോളറ എന്ന മഹാ വ്യാധിയെ ആണ്. ജീവൻ കയ്യിൽ പിടിച്ചു കൊണ്ട് അവർ മരണപ്പാച്ചിൽ പാഞ്ഞു. ദിനം പ്രതി കുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെട്ടു. പിന്നീട് രാജ്യം അതിൽ നിന്ന് കരകയറാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ രാജ്യം ഭരിക്കുന്നവർ തങ്ങളുടെ ഇഷ്ടത്തിന് രാജ്യത്തിൽ നിയമങ്ങളും മറ്റും മാറ്റിമറിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷമായ നിലയിലെത്തി.

നടി കോവൈ സരള കമൽ ഹാസന്റെ പാർട്ടിയിൽ; കൂടുതൽ താരങ്ങളെത്തുമെന്ന് സൂചനനടി കോവൈ സരള കമൽ ഹാസന്റെ പാർട്ടിയിൽ; കൂടുതൽ താരങ്ങളെത്തുമെന്ന് സൂചന

ഇന്ധനവില സാധാരണക്കാരനു തൊടാൻ പോലും വയ്യാത്ത തരത്തിൽ ഉയരങ്ങളിലേക്ക് കുതിച്ചു. രാജ്യത്ത ഭരണകൂടത്തിന് എതിരെ പ്രതിഷേധങ്ങൾ ഉയരാൻ തുടങ്ങി. തെരുവുകൾ കൊലക്കളങ്ങൾ ആയി. ആർക്കും ആരെയും അക്രമിക്കാവുന്ന സ്ഥിതിയിലേക്ക് ഞങ്ങളുടെ മാനസികാവസ്ഥ മാറ്റപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾ പ്രസിഡണ്ട് ജുവനൈൽ മോയ്‌സ്‌ അംഗീകരിച്ചില്ല.

അവർ സാധാരണക്കാരന് മേൽ കൂടുതൽ കൂടുതൽ ബാധ്യതകൾ കയറ്റിക്കൊണ്ടേയിരുന്നു. രാജ്യത്ത് പിന്നീട് ഭക്ഷണം പോലും കിട്ടുന്നത് മഹാഭാഗ്യവാനരുടെ ഇടയിലേക്ക് മാറി. പ്രക്ഷോഭവും കലാപങ്ങളും സമ്മാനിച്ച കടുത്ത പട്ടിണി ഹെയ്ത്തി ജനതക്ക് താങ്ങാവുന്നതിലും അപ്പുറം ആയി. ഇന്ന് അവർ ഭക്ഷിക്കുന്നത് ചെളി മണ്ണ് ആണ് എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. ഒരു നേരത്തെ അന്നം കിട്ടാതെ ചെളി മണ്ണ് ഭക്ഷിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് പറയുമ്പോൾ ആ രാജ്യത്തിൻറെ ഗതി എന്താണ് എന്ന് നമുക്ക് മനസിലാക്കാം.

പ്രസിഡണ്ട് ജുവനൈൽ മൊയ്‌സിന്റെ ഭരണത്തിൽ ജനങ്ങൾ ഇന്ന് പുറത്ത് ഇറങ്ങുവാൻ പോലും ഭയക്കുകയാണ്. ഭക്ഷണം ഇല്ലാതെ അവർ തങ്ങളുടെ പ്രധാന വരുമാന മാർഗമായ ചെളിമണ്ണു ഭക്ഷിക്കാനായി ഉപയോഗിക്കുകയാണ്. കാലങ്ങളായി ഇത് ഉപയോഗിച്ച് പാത്രങ്ങളും കുടങ്ങളും പൂച്ചട്ടികളും നിര്‍മ്മിക്കുന്ന ഹെയ്തി അത് തന്നെ ഭക്ഷിക്കേണ്ടി വരുന്നത് എന്ത് വിരോധാഭാസമാണ്. കടുത്ത ദാരിദ്ര്യം നേരിടുന്ന ഹെയ്തിയില്‍ പോകരുതെന്നാണ് യുഎസ് അവരുടെ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. യുഎന്‍ ഫുഡ് ആന്‍റ് അഗ്രികള്‍ച്ചറല്‍ കണക്ക് പ്രകാരം 45.7 ശതമാനം പേരാണ് പോഷകാഹാരക്കുറവ് നേരിടുന്നത്.

English summary
poverty in haiti, people eating mud cake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X