പെറുവില്‍ ശക്തമായ ഭൂചലനം, രേഖപ്പെടുത്തിയത് 7.5
ലിമ: പെറുവില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി.7.5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രാദേശിക സമയം വൈകിട്ട് 5.45 ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

ബൊളീവിയ, ചിലി, കൊളമ്പിയ,ഇക്വഡോര്‍, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൗമനിരപ്പില്‍ നിന്നും 602 കീലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.
ശക്തമായ ഭൂചലനമായിരുന്നെങ്കിലും പ്രഭവകേന്ദ്രം 602 കിലോമീറ്റര്‍ താഴ്ചയിലായതിനാല്‍ ആളപയാവും നാശനഷ്ടങ്ങളും ഉണ്ടായില്ല.












Click it and Unblock the Notifications