മ്യാൻമാറിൽ അതിശക്തമായ ഭൂകമ്പം: വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഇറങ്ങിയോടി ജനം
മ്യാൻമാറിൽ അതിശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്നും പ്രകമ്പനങ്ങള്‍ മ്യാന്‍മറിലുടനീളവും സമീപ രാഷ്ട്രമായ തായ്ലാന്‍ഡിലും അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇരുപതിലേറെ പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. സാഗൈംഗ് നഗരത്തില്‍ നിന്നും 16 കിലോ മീറ്റർ അകലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50 ഓടെയാണ് ഭൂകമ്പം ഉണ്ടായതെന്ന് യു എസ് ജി എസും അറിയിച്ചു.

ബാങ്കോക്കിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുന്നതും ഭക്ഷണം കഴിക്കുമ്പോൾ ആളുകൾ ഇരുന്നിടത്ത് നിന്നും കുലുങ്ങുന്നതുമായുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടായതായുള്ള റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
Notable quake, preliminary info: M 6.4 - 18 km S of Sagaing, Myanmar https://t.co/DKcKykYFj6
— USGS Earthquakes (@USGS_Quakes) March 28, 2025
ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയതായും നീന്തൽക്കുളങ്ങളിൽ നിന്ന് വെള്ളം തിരപോലെയടിച്ച് പുറത്തേക്ക് തെറിച്ചതായും ബാങ്കോക്കിലെ പ്രാദേശിക നിവാസികള്‍ പറയുന്നു.
Earthquake pic.twitter.com/WCT7eNXPHA
— Bangkok Louie. (@LJP987) March 28, 2025
ഈ മാസം ആദ്യം, റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും മ്യാൻമറിൽ ഉണ്ടായിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം 125 കിലോമീറ്റർ ആഴത്തിലാണ് അന്ന് ഭൂകമ്പമുണ്ടായത്.












Click it and Unblock the Notifications