കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്!! 7.5 തീവ്രത, ഒരുദിവസം രണ്ടാം തവണ!

  • By Desk
Google Oneindia Malayalam News

ബാലി: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഒരേ ദിവസം തന്നെ രണ്ട് ഭൂചനലങ്ങള്‍ ഉണ്ടായതോടെ ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ ഡൊങ്കള ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയാണ്. മധ്യ- പടിഞ്ഞാറന്‍ മേഖലകളിലെ ജനങ്ങള്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

earthquake-0

വെള്ളിയാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ട വിവരം അനുസരിച്ച് ശക്തിയേറിയ ഭൂചലനമാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഭൂചലനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്തിലധികം വീടുകളും ഭൂചലനത്തില്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ ജൂലൈ- ആഗസ്ത് മാസങ്ങളിലായി ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. 500 ഓളം പേരാണ് ഇത്തരത്തില്‍ രാജ്യത്ത് മരണമഞ്ഞത്.

English summary
Powerful earthquake rocks Indonesian island, tsunami warning issued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X