• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്തോനേഷ്യയെ നടുക്കി ഭൂകമ്പം; മരണം 82 ആയി; സുനാമി മുന്നറിയിപ്പും

  • By Desk

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 82 പേര്‍ മരിച്ചു. നൂറിലധികം ആളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ലാംബോകിലാണ് ഭൂചലനം ഉണ്ടായത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സമീപത്തെ ബാലി ദ്വീപിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.

indonesia

വൈദ്യുതി ബന്ധം തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂമിയുടെ പത്ത് കിലോമീറ്റര്‍ മാത്രം ഭൂചലനം ഉണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കഴിഞ്ഞയാഴ്ച ലാംബോക്കിലുണ്ടായ ഭൂചലനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 6.4 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. 004ല്‍ ഉണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ 168,000 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

English summary
earthquake in indonesia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more