നായയ്‌ക്ക് ട്വിറ്ററില്‍ 1200 ഫോളോവേഴ്‌സ്
ഫിലാഡല്‍ഫിയ: സോഷ്യല്‍ മീഡിയകളില്‍ വിലസാത്തവരായി ഇപ്പോഴത്തെ തലമുറയില്‍ ആരുമുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ ചിന്തകള്‍ ഒരുപാട് മുന്നോട്ടു പോയി. വീട്ടില്‍ വളര്‍ത്തുന്ന പട്ടിയുടേയും പൂച്ചയുടെയും ഫോട്ടോകള്‍ ട്വിറ്റര്‍, ഫേസ്‌ബുക്ക് അക്കൗണ്ടുകളില്‍ അപ്‌ലോഡ് ചെയ്‌ത് ലൈക്കും കമന്റും വാരികൂട്ടുന്നത് സ്ഥിരം ശീലമാക്കി മാറ്റിയവരുണ്ട്.
എന്നാല്‍ ഇതൊന്നും ഒന്നുമല്ല, ഫിലാഡല്‍ഫിയില്‍ സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ടുള്ള നായയുണ്ട്. വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ...എന്നാല്‍ വിശ്വസിച്ചേ മതിയാവു. തോര്‍ എന്നു പേരുള്ള ചുണക്കുട്ടനായ പോലീസ് നായയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഷൈന്‍ ചെയ്യുന്നത്. ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്നു പറയും പോലെ ഇവിടെയും അങ്ങനെ എന്തെങ്കിലും സംഭവിച്ചതാവാം. എന്തായാലും തോറിന് ട്വിറ്റില്‍ 1200 ഫോളോവേഴ്‌സാണ് ഉള്ളത്. 22 നായകളുള്ള ഡിപ്പാര്‍ട്ട്‌മെന്റിലെ മികച്ച താരവും തോര്‍ ആണ്. അതുകൊണ്ടുതന്നെയാണ് തോറിന്റെ പേരില്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത്രയും ഫോളോവേഴ്‌സ് ഉണ്ടാകുമെന്നും കരുതിയില്ല.

മുപ്പത്തിയെട്ടുകാരനായ ആല്‍വിന്‍ ഔട്ട്‌ലോ എന്ന പോലീസ് ഓഫീസറാണ് തോറിനെ സംരക്ഷിക്കുന്നത്. തനിക്കുള്ളതിനേക്കാള്‍ ഫോളോവേഴ്‌സാണ് തന്റെ നായക്കുള്ളതെന്ന് അദ്ദേഹം പറയുന്നു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സോഷ്യല്‍ മീഡിയ തലവനായ സര്‍ജന്റ് എറിക്ക് ഗ്രിപ്പാണ് ഈ അക്കൗണ്ട് റണ്‍ ചെയ്യുന്നത്. ഇനി കാലം കഴിയുതോറും കണ്ടുപിടുത്തങ്ങള്‍ കൂടും പിന്നീട് നായതന്നെ സ്വന്തം അക്കൗണ്ട് തുറന്നു ട്വീറ്റ് ചെയ്‌തെന്നും വരാം.












Click it and Unblock the Notifications