കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേനസീര്‍ ഭൂട്ടോയുടെ മകള്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക്

  • By Gokul
Google Oneindia Malayalam News

ഇസ്ലാമാബാദ്: നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവും പിപിപി സഹ ചെയര്‍മാനുമായ ആസിഫ് അലി സര്‍ദാരി മകള്‍ ഭക്താവര്‍ ഭൂട്ടോയെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഏറെ പ്രതീക്ഷയോടെ മകന്‍ ബിലാവലിനെ രാഷ്ട്രീയ രംഗത്തിറക്കിയ ആസിഫ് അലിക്ക് തന്റെ നീക്കം പിഴച്ചതോടെയാണ് മകളിലൂടെ വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ തയ്യാറെടുക്കുന്നത്.

ഭൂട്ടോ കുടുംബത്തിനോട് പാക് ജനതയ്ക്കുള്ള സ്‌നേഹം മകളിലൂടെ നേടിയെടുക്കാമെന്നാണ് സര്‍ദാരിയുടെ കണക്കുകൂട്ടല്‍. പിതാവില്‍ നിന്നും ഭിന്നമായ നിലപാടിലൂടെ പാര്‍ട്ടിയെ നയിച്ച ബിലാവല്‍ ഭൂട്ടോ ഇപ്പോള്‍ രണ്ടുവര്‍ഷത്തേക്ക് അവധിയെടുത്തിരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത ബിലാവല്‍ ഉന്നത വിദ്യാഭ്യാസത്തിനായാണ് പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കുന്നത്.

bakhtawar-b-zardari

മകന്‍ തിരിച്ചെത്തുമ്പോഴേക്കും മകളെ പാര്‍ട്ടിയുടെ തലപ്പത്ത് എത്തിക്കാനാണ് ആസിഫലി സര്‍ദാരിയുടെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. പാര്‍ട്ടിയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ ബിലാവലിന് കഴിഞ്ഞിരുന്നെങ്കിലും പിതാവുമായി അത്ര സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ല. അധികാരവടം ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ഇതോടെയാണ് മകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്ന് പാര്‍ട്ടിക്ക് ജനസ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ദാരി ശ്രമം ആരംഭിച്ചത്. ഏപ്രില്‍ 4 ന് നടക്കുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോ ചരമവാര്‍ഷികത്തിന് മകള്‍ ഭക്താവര്‍ പൊതു ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കും. ഈ പരിപാടിയോടെ ഭഖ്താവര്‍ പിപിപിയുടെ പരിപാടികളില്‍ പങ്കെടുത്തു തുടങ്ങും.

English summary
PPP co-chairman Asif Ali Zardari plans to launch daughter into politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X