കശ്മീര്‍ പാകിസ്താനൊപ്പം ചേര്‍ക്കുമെന്ന് ബിലാവല്‍ ഭൂട്ടോ
ഇസ്ലാമാബാദ്: കശ്മീരിനെ ഇന്ത്യില്‍ നിന്നെടുത്ത് പാകിസ്താനില്‍ ചേര്‍ക്കുമെന്ന് ബിലാവല്‍ ഭൂട്ടോ. പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ബിലാവല്‍ ഭൂട്ടോ കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനാണ്. പിതാവ് ആസിഫ് അലി സര്‍ദാരി പാകിസ്താന്റെ പ്രസിഡന്റും ആയിരുന്നു.
കശ്മീരിനെ ഞാന്‍ തിരിച്ചുപിടിക്കും. പൂര്‍ണമായും. കശ്മീരിന്റെ ഒരിഞ്ച് പോലും ഇന്ത്യക്ക് വിട്ടുകൊടുക്കില്ല. കാരണം കശ്മീര്‍ പാകിസ്താന്റെ ഭാഗമാണ്- ബിലാവല്‍ ഭൂട്ടോയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ നാട്ടില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിലാവല്‍. ഗീലാനിയും സദസ്സില്‍ ഉണ്ടായിരുന്നു.
പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രതിപക്ഷ നേതാവ് ഇമ്രാന് ഖാനും തമ്മിലുള്ള രാഷ്ട്രീയ പോരിനേയും ബിലാവല്‍ രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചാബ് പ്രവിശ്യ വെള്ളപ്പൊക്ക കെടുതി അനുഭവിക്കുമ്പോള്‍ ശത്രുക്കള്‍ രാഷ്ട്രത്തെ തന്നെ മുക്കുകയാണെന്നാണ് ബിലാവല്‍ പറഞ്ഞത്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തോടെയാണ് ബിലാവല്‍ ഭൂട്ടോ പാകിസല്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നത്. പിതാവ് ആസിഫ് അലി സര്‍ദാരിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആയിരുന്നു ഇത്. 2018 ല്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ബിലാവല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications