Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്നത് മതമല്ല... ആരാധന വിലക്കുന്നവര്‍ ഭക്തരുമല്ലെന്ന് പ്രകാശ് രാജ്!

ഷാര്‍ജ: ശബരിമല വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രകാശ് രാജ്. സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന മതം തനിക്ക് മതമല്ലെന്നും സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും പ്രകാശ് രാജ് പറയുന്നു. അതേസമംയ സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാര്‍ജ രാജ്യാന്തര പുസ്‌കോത്സവത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാവരും ഉണ്ടായത് ഒരു സ്ത്രീയില്‍ നിന്നാണെന്നും ആ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ദൈവം തന്റെ ദൈവമല്ലെന്നും പ്രകാശ് രാജ് പറയുന്നു.

1

എന്റെ അമ്മയെ ആരാധിക്കാന്‍ അനുവദിക്കാത്ത ഒരു മതവും എനിക്ക് മതമല്ല. എന്റെ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ഒരു ഭക്തരും എനിക്ക് ഭക്തരല്ല. എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് ജീവന്‍ നല്‍കിയത് സ്ത്രീ ആണെന്നാണ്. അവരെ നമ്മള്‍ ഭൂമിദേവി എന്ന് വിളിക്കുമ്പോള്‍ അവര്‍ക്ക് പ്രാര്‍ത്ഥിക്കണമെന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്യട്ടെ എന്നും പ്രകാശ് പറയുന്നു. അതേസമയം പ്രളയത്തില്‍ കേരളത്തോടുള്ള കേന്ദ്ര നിലപാടിനെയും പ്രകാശ് രാജ് വിമര്‍ശിച്ചു. കേരളത്തിന് നാമമാത്രമായ തുകയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. പ്രതിമ നിര്‍മിക്കാന്‍ 3000 കോടിയാണ് കേന്ദ്രം ചെലവഴിക്കുന്നത്. എന്നാല്‍ കേരളത്തിന് 600 കോടിയുടെ സഹായമാണ് ആകെ നല്‍കിയതെന്നും പ്രകാശ് രാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+