കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിത്തല്‍ കുടുംബത്തിലെ കല്യാണത്തിന് ചെലവ് 500 കോടി

  • By Soorya Chandran
Google Oneindia Malayalam News

Marriage
ലണ്ടന്‍: കാര്‍ഷിക വായ്പയെടുത്തിട്ട് തിരിച്ചടക്കാന്‍ കഴിയാത്ത കര്‍ഷകരെ ജപ്തി ചെയ്യുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കോടികള്‍ വായ്പയെടുത്തിട്ട് ഒരു നയാപൈസ പോലും തിരിച്ചടക്കാത്ത വമ്പന്‍മാരെ ഒന്നും ചെയ്യില്ലെന്ന് മാത്രമല്ല, വളരെ ബഹുമാനവും ആണ്.

ഇന്ത്യയിലെ വിവധ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ മിത്തല്‍ കുടംബത്തില്‍ നിന്നുള്ള ഒരു വിവാഹ കഥ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. സ്റ്റീല്‍ രാജാവ് ലക്ഷ്മി മിത്തലിന്റെ അനിയന്‍ പ്രമോദ് മിത്തലിന്റെ മകളുടെ കല്യാണത്തിന് പൊടിച്ചത് ഏതാണ്ട് അഞ്ഞൂറ് കോടി രൂപയാണ്.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയ ഗുല്‍രാജ് ബെല്‍ ആണ് 26 കാരിയായ സൃഷ്ടി മിത്തലിനെ വിവാഹം കഴിച്ചത്. ബാര്‍സെലോണയില്‍ വച്ചായിരുന്നു ആഡംബര വിവാഹം.

ചരിത്രത്തിലെ തന്നെ ഏറ്വും ചെലവേറിയ അഞ്ച് വിവാഹങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഇതുവരെ ഉള്ള കണക്കുകളില്‍ അബുദാബി രാജാവ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ വിവാഹത്തിനാണ് ഏറ്റവും അധികം പണം ചെലവഴിച്ചിട്ടുള്ളത്. 76.25 മില്ല്യണ്‍ .യൂറോ ആയിരുന്നു ആ ആഡംബര വിവാഹത്തിന്‍ഖറെ ചെലവ്. അതും 1981 ല്‍. ആ വര്‍ഷം തന്നെ നടന്ന വെയ്ല്‍സ് രാജകുമാരന്റെ വിവാഹത്തിന് 53 മില്യണ്‍ യൂറോ ആയിരുന്നു ചെലവ്. മിത്തല്‍ കുടംുബത്തിലെ വിവാഹത്തിന്റെ കണക്ക് യൂറോയില്‍ പറഞ്ഞാല്‍ 60 മില്യണ്‍ ആണ്. അപ്പോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവിട്ട രണ്ടാമത്തെ വിവാഹം.

ലക്ഷ്മി മിത്തല്‍ തന്‍റെ മകളുടെ വിവാഹത്തിന് വേണ്ടി ചെലവിട്ട തുകയും കുറവായിരുന്നില്ല. 46 മില്യണ്‍ യൂറോ ആയിരുന്നു 2004 ല്‍ മിത്തലിന്റെ മകള്‍ വാനിഷയുടെ വിവാഹത്തിന് ചെലവിട്ടത്.

English summary
Pramod Mittal spent 60 million Euros on daughter's lavish wedding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X