കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച് -1 ബി അപേക്ഷകളുടെ പ്രീ-രജിസ്‌ട്രേഷന്‍ അടുത്ത ഏപ്രില്‍ മുതല്‍: ഫീസ് വിവരങ്ങള്‍ ഉടനെന്ന്!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: എച്ച് -1 ബി വിസ അപേക്ഷകള്‍ക്കായുള്ള പുതിയ ഇലക്ട്രോണിക് പ്രീ-രജിസ്‌ട്രേഷന്‍ 2020 ഏപ്രില്‍ മുതല്‍ ആരംഭിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) എച്ച് -1 ബി ആപ്ലിക്കേഷനുകള്‍ക്കായി ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ ഫീസ് ചേര്‍ക്കാന്‍ ഏജന്‍സിയെ പ്രാപ്തമാക്കുന്ന നിയമത്തിനുള്ള അനുമതി മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് (ഒബിഎം) ഓഫീസില്‍ നിന്ന് നേടിയിരുന്നു. എന്നാല്‍ ഇതിന്റെ ഫീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ വര്‍ഷവും ഏപ്രില്‍ ആദ്യ ദിവസങ്ങളില്‍, എച്ച്‌സി 1 ബി ക്യാപ് ആപ്ലിക്കേഷനുകള്‍ ഫയല്‍ ചെയ്യുന്നതിനായി യുഎസ്സിഐഎസ് ഒരു ജാലകം തുറക്കാറുണ്ട്.

<br> ഏറ്റവും പ്രിയപ്പെട്ടവളേ.. പാക് മാധ്യമ പ്രവർത്തക മെഹറിന് തരൂർ അയച്ച മെയിലുകളുമായി പോലീസ് കോടതിയിൽ!
ഏറ്റവും പ്രിയപ്പെട്ടവളേ.. പാക് മാധ്യമ പ്രവർത്തക മെഹറിന് തരൂർ അയച്ച മെയിലുകളുമായി പോലീസ് കോടതിയിൽ!

എന്നാല്‍ അപേക്ഷകളുടെ ആധിക്യം കാരണം വാര്‍ഷിക ക്വാട്ട 85,000 (മാസ്റ്റേഴ്‌സ് ക്യാപ്പ് ക്വാട്ട 20,000 ഉള്‍പ്പെടെ) ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാകും. 2020 ഏപ്രിലില്‍ ഫയല്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് ആ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ യുഎസില്‍ ജോലിചെയ്യാന്‍ കഴിയും. ഇലക്ട്രോണിക് പ്രീ-രജിസ്‌ട്രേഷനുള്ള അന്തിമ നിയമങ്ങള്‍ ജനുവരിയിലാണ് പ്രഖ്യാപിച്ചത്. എന്നിരുന്നാലും, 2019 ഏപ്രിലില്‍ സമര്‍പ്പിച്ച എച്ച് -1 ബി അപേക്ഷകള്‍ക്കായി ഇത് നടപ്പാക്കി.

17-h1b-visa-210


അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്‍, യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവ ഉള്‍പ്പെടുന്ന 15 അസോസിയേഷനുകളുടെ ഒരു സംഘം വിസയ്ക്കുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ആഗസ്റ്റ് 16ന് അവര്‍ പുറത്തു വിട്ട പ്രസ്താവന പ്രകാരം 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച് -1 ബി ക്യാപ് ഫയലിംഗ് സീസണില്‍ ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ സംവിധാനം എപ്പോഴേക്ക് ഏര്‍പ്പെടുത്തും (ഇത് 2020 ഏപ്രിലില്‍ സമര്‍പ്പിക്കേണ്ട അപേക്ഷകളെ സൂചിപ്പിക്കുന്നു ) എന്നത് യുഎസ്സിഐഎസ് സെപ്റ്റംബര്‍ 15 നകം പരസ്യമായി സ്ഥിരീകരിക്കണം.

യുഎസ്സിഐഎസ് ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ ഉപകരണത്തിന്റെ സാങ്കേതിക പ്രവര്‍ത്തനത്തെക്കുറിച്ച് കഴിയുന്നത്ര വേഗം പരമാവധി പങ്കാളിത്തവും ഫീഡ്ബാക്കും അനുവദിക്കണം. യുഎസ്സിഐഎസ് അതിന്റെ ഉപയോഗം നിര്‍ബന്ധമാക്കുന്നതിന് മുമ്പ് സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

English summary
Pre-registration of H-1B applications likely from next April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X