Get Updates
Get notified of breaking news, exclusive insights, and must-see stories!

സിസേറിയന്‍ മതിയെന്ന് ഗര്‍ഭിണി; വേണ്ടെന്ന് കുടുംബം, ദിവസങ്ങള്‍ പിന്നിട്ടു, ഒടുവില്‍ യുവതി ചെയ്തത്?

കുട്ടിയുടെ തലയ്ക്ക് അമിത വളര്‍ച്ചയുണ്ടായിരുന്നു. ഇത് പ്രസവ സമയത്ത് പ്രയാസം സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.

ബെയ്ജിങ്: പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. വേദന കടുത്തപ്പോള്‍ യുവതി സിസേറിയന്‍ മതിയെന്ന് പറഞ്ഞു. പറ്റില്ലെന്ന് ഭര്‍ത്താവും ബന്ധുക്കളും. ഇതോടെ വേദന കടിച്ചുപിടിച്ച് യുവതി.

ഇരുവരും വാശിയില്‍ ഉറച്ചുനിന്നതോടെ സ്ഥിതിഗതികള്‍ വഷളായി. ആശുപത്രി അധികൃതരും കുടുങ്ങി. ഒടുവില്‍ യുവതി കടുംകൈ ചെയ്തു. ഇതോടെ വിഷയം ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഞെട്ടിക്കുന്ന സംഭവം ചൈനയിലാണ് നടന്നത്. വിശദമായ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

യുവതി കരയുന്ന വീഡിയോ

യുവതി കരയുന്ന വീഡിയോ

സിസേറിയന്‍ മതിയെന്ന് പറഞ്ഞു യുവതി കരയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഒടുവില്‍ യുവതി കെട്ടിടത്തില്‍ നിന്നു എടുത്തുചാടി.

ഉന്നതതല അന്വേഷണം

ഉന്നതതല അന്വേഷണം

ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍സിയിലെ യുലിന്‍ നമ്പര്‍ വണ്‍ ആശുപത്രിയിലാണ് സംഭവം. മാ മുമു എന്ന യുവതിയാണ് ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചത്. തുടര്‍ന്ന് പൊതു സുരക്ഷാ മന്ത്രാലയം നേരിട്ട് വിഷയം അന്വേഷിച്ചു.

ആശുപത്രിയിലെത്തിയത് ആഗസ്ത് 30ന്

ആശുപത്രിയിലെത്തിയത് ആഗസ്ത് 30ന്

ആഗസ്ത് 30ന് യുവതിയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വേദന ലഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി.

സിസേറിയന്‍ മതിയെന്ന് വാശി

സിസേറിയന്‍ മതിയെന്ന് വാശി

വേദന കടുത്തതോടെ യുവതി സിസേറിയന്‍ മതിയെന്ന് വാശിപിടിച്ചു. ഭര്‍ത്താവും കുടുംബാഗങ്ങളും സുഖപ്രസവം മതിയെന്നു നിര്‍ബന്ധിച്ചു. ഇതോട ആശുപത്രി അധികൃതരും കുടുങ്ങി.

ലേബര്‍ റൂമില്‍ നിന്നു പുറത്തേക്ക്

ലേബര്‍ റൂമില്‍ നിന്നു പുറത്തേക്ക്

വേദന സഹിക്കാന്‍ വയ്യാതെ പലതവണ യുവതി ലേബര്‍ റൂമില്‍ നിന്നു പുറത്തേക്ക് വന്നു. വീട്ടുകാര്‍ സമാധാനിപ്പിച്ച് തിരിച്ചു ലേബര്‍ റൂമിലേക്ക് തന്നെ കൊണ്ടുപോയി.

വ്യാഴാഴ്ച നടന്നത്

വ്യാഴാഴ്ച നടന്നത്

എന്നാല്‍ വ്യാഴാഴ്ച സമാനമായ രീതിയില്‍ വേദന കടുത്തു. ഇതോടെ പുറത്തുവന്ന യുവതി സിസേറിയന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വീട്ടുകാര്‍ നിലപാട് മാറ്റിയില്ല.

തലയ്ക്ക് അമിത വളര്‍ച്ച

തലയ്ക്ക് അമിത വളര്‍ച്ച

കുട്ടിയുടെ തലയ്ക്ക് അമിത വളര്‍ച്ചയുണ്ടായിരുന്നു. ഇത് പ്രസവ സമയത്ത് പ്രയാസം സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം യുവതിയും അറിഞ്ഞിരുന്നു. അതുമുതല്‍ സിസേറിയന്‍ മതിയെന്ന് യുവതി പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ യുവതി നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

കുടുംബാംഗങ്ങളുടെ സമ്മതം

കുടുംബാംഗങ്ങളുടെ സമ്മതം

കുടുംബാംഗങ്ങളുടെ സമ്മതം കൂടി ഉണ്ടായാല്‍ മാത്രമേ സിസേറിയന്‍ നടത്തൂ. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അഭിപ്രായം തേടിയത്. കുടുംബാംഗങ്ങള്‍ വിട്ടുവീഴ്ച ചെയ്തില്ല. സാധാരണ പ്രസവം മതിയെന്ന് അവര്‍ വാശിപിടിച്ചു. ഇതോടെയാണ് യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

അഞ്ചാംനിലയില്‍ നിന്നു ചാടി

അഞ്ചാംനിലയില്‍ നിന്നു ചാടി

ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നു യുവതി ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ഇതോടെ ഭര്‍ത്താവും കുടുംബവും ആശുപത്രിക്കെതിരേ തിരിഞ്ഞു. തങ്ങള്‍ സിസേറിയന് അനുമതി നല്‍കിയിട്ടും ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നാണ് ഭര്‍ത്താവിന്റെ ആരോപണം.

അന്വേഷണത്തില്‍ തെളിഞ്ഞു

അന്വേഷണത്തില്‍ തെളിഞ്ഞു

ഡോക്ടര്‍മാരാണ് യുവതിയുടെ മരണത്തിന് ഉത്തരവാദിയെന്ന് ഭര്‍ത്താവ് ആരോപിച്ചു. സംഭവം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ആശുപത്രി അധികൃതര്‍ യുവതി ലേബര്‍ റൂമിന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കാണിച്ചു. വീട്ടുകാരുടെ വാശിയാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+