അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ മുലയൂട്ടി ജീവന്‍ രക്ഷിച്ചത് നായ
സാന്റിയാഗോ: സ്വന്തം പെറ്റമ്മയ്ക്ക് ഇല്ലാത്ത സ്‌നേഹം കാണിച്ചത് വളര്‍ത്തു നായയാണ്. അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തിയത് വളര്‍ത്തു നായയാണ്. ചിലിയിലാണ് ഈ ദുരവസ്ഥ കണ്ടത്. ഒരു വര്‍ക്ക് ഷോപ്പില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനോടാണ് നായ സ്‌നേഹം കാണിച്ചത്.
ഭക്ഷണമോ ഒരു തുള്ളി വെള്ളമോ കിട്ടാതെ അവശനിലയില്‍ കിടന്ന കുഞ്ഞിനാണ് വളര്‍ത്തു നായ ഒരു സഹായമായത്. കുഞ്ഞിനെ കണ്ട ഗര്‍ഭിണിയായ നായ പാലൂട്ടുകയാണുണ്ടായത്. രണ്ടു വയസ്സുള്ള ആണ്‍കുട്ടിയെയാണ് അമ്മ ഉപേക്ഷിച്ചു പോയത്. അറിക തുറമുഖ നഗരത്തിലെ വര്‍ക്ക് ഷോപ്പിലാണ് മദ്യപിച്ച് ലക്കുകെട്ട അമ്മ സ്വന്തം കുട്ടിയെ കളഞ്ഞിട്ട് പോയത്.

തൊട്ടടുത്ത വീട്ടിലെ നായയാണ് കുഞ്ഞിനോട് സ്‌നേഹം കാണിച്ചത്. നായ പാലൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി കുഞ്ഞിനെ ആശുപത്രിയിലാക്കി.
നായ പാലൂട്ടിയതു കൊണ്ടാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുഞ്ഞിനെ ശിശുക്ഷേമ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications