പൂർണ ഗർഭിണിയും 3 കുട്ടികളും പൊള്ളേലറ്റ് മരിച്ചു !!! അപകടം നടന്നത് പുനരധിവാസ കേന്ദ്രത്തിൽ...
സ്ത്രീകള്‍ക്കായുള്ള പുനരധിവാസ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ പൂര്‍ണ ഗര്‍ഭിണിയും മകളും, മറ്റ് രണ്ട് കുഞ്ഞുങ്ങളും മരിച്ചു.
അയര്‍ലാന്റ്: സ്ത്രീകള്‍ക്കായുള്ള പുനരധിവാസ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ പൂര്‍ണ ഗര്‍ഭിണിയും മകളും, മറ്റ് രണ്ട് കുഞ്ഞുങ്ങളും മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍ പോലീസ് അന്വേഷണം തുടങ്ങി.

ഗാര്‍ഹിക പീഡനത്തിന് ഇരയായ സ്ത്രീകളെ താമസിപ്പിയ്ക്കുന്ന പുനരധിവാസ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. പൂര്‍ണഗര്‍ഭിണിയായിരുന്ന ആന്‍ മറീനും മകള്‍ പാരീസ്, താഴത്തെ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞിരുന്ന രണ്ട് കുട്ടികളുമാണ് പൊള്ളലേറ്റു മരിച്ചത്. പാരീസിന് 2 വയസ്സ് മാത്രമാണ് പ്രായം.

പൊള്ളലേറ്റ് ഒരു സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരുടെ മക്കളായ ഹോളി, ജോര്‍ദ്ദാന്‍ എന്നിവരാണ് മരിച്ച രണ്ട് പേര്‍.

അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍്ക്യൂട്ട് ആണ് തീപിടുത്ത കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഫയര്‍ അലാറം അടിച്ചപ്പോള്‍ തന്നെ ചിലര്‍ രക്ഷപ്പെട്ടിരുന്നു. താഴേക്ക് ഇറങ്ങി വരാന്‍ പറ്റാതിരുന്ന ഗര്‍ഭിണിയും മൂന്ന് കുഞ്ഞുങ്ങളുമാണ് പൊള്ളലേറ്റ് മരിച്ചത്.

പുനരധിവാസ കേന്ദ്രത്തിലുണ്ടായിരുന്ന മറ്റ് സ്ത്രീകളെ വേറെ ഒരു കെട്ടിടത്തിലേക്ക് മാറ്റി താമസിപ്പിച്ചു. ഇവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും ഐറിഷ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications