കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നി പ്രസവത്തിന് ആശുപത്രിയിൽ എത്തിയത് സൈക്കിൾ ചവിട്ടി; താരമായി ന്യൂസിലാൻഡ് മന്ത്രി

  • By Desk
Google Oneindia Malayalam News

വെല്ലിംഗ്ടൺ: ഗർഭകാലമെന്നാൽ പലർക്കും നിയന്ത്രണങ്ങളുടെയും കാലമാണ്. യാത്ര ചെയ്യാൻ പാടില്ല. പടികൾ കയറാൻ പാടില്ല, എരിവുള്ള ഭക്ഷണം ഒഴിവാക്കണം അങ്ങനെ പോകുന്നു പട്ടിക. എന്നാൽ ഇങ്ങനെ ചിന്തിക്കുന്നവർക്ക് അത്ഭുതമാവുകയാണ് ന്യൂസിലൻഡിലെ മന്ത്രി കൂടിയായ ജൂലി ആൻ ജെന്റർ.

പ്രളയത്തിൽ പാളിപ്പോയ വിഷുഫലം; മഴ ലഭിക്കുമെന്ന ധാരണ വേണ്ട...ട്രോളുകൾക്ക് കാണിപ്പയ്യൂരിന്റെ മറുപടി...പ്രളയത്തിൽ പാളിപ്പോയ വിഷുഫലം; മഴ ലഭിക്കുമെന്ന ധാരണ വേണ്ട...ട്രോളുകൾക്ക് കാണിപ്പയ്യൂരിന്റെ മറുപടി...

തന്നെ കന്നി പ്രസവത്തിനായി ജൂലി ആശുപത്രിയിലേക്കെത്തിയത് സൈക്കിൾ ചവിട്ടിയാണ്. വീട്ടിൽ നിന്നും ഓക്ലൻഡ് സിറ്റി ആശുപത്രി വരെയുള്ള ഒരു കിലോമീറ്റർ ദൂരം നിറ വയറുമായി സൈക്കിൾ ചവിട്ടിയാണ് ജൂലി പിന്നിട്ടത്.

minister

ന്യൂസിലൻഡിലെ വനിതാക്ഷേമ വകുപ്പ് മന്ത്രിയും ഗതാഗത വകുപ്പ് സഹമന്ത്രിയുമാണ് ജൂലി ആൻ ജെന്റർ. അറിയപ്പെടുന്ന ഒരു സൈക്ലിസ്റ്റ് കൂടിയാണ് ജൂലിയും ഭർത്താവും .

എല്ലാവർക്കും കൂടി കാറിൽ ഇരിക്കാൻ സ്ഥലം തികയാതെ വന്നപ്പോൾ താനും ഭർത്താവും കൂടി സൈക്കിളിൽ പോരുകയായിരുന്നുവെന്ന് ജൂലി പറഞ്ഞു. സൈക്കിൾ യാത്ര തനിക്ക് നല്ല ഉത്സാഹം തന്നെന്നും അവർ ഇൻസ്റ്റഗ്രാമിൽപോസ്റ്റ് ചെയ്തു. ജൂലിയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

തന്റെ കണങ്കാലുപോലും നനഞ്ഞിട്ടില്ല... ഡിവൈഎഫ്ഐയുടെ പ്രചാരണങ്ങളെ പൊളിച്ചടുക്കി അഡ്വ. ജയശങ്കർ...തന്റെ കണങ്കാലുപോലും നനഞ്ഞിട്ടില്ല... ഡിവൈഎഫ്ഐയുടെ പ്രചാരണങ്ങളെ പൊളിച്ചടുക്കി അഡ്വ. ജയശങ്കർ...

അടുത്തിടെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആൻഡേഴ്സൺ തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി ആഴ്ചകൾ മാത്രം പിന്നിട്ടപ്പോഴേക്കും ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. ഔദ്യോഗിക പദവിയിൽ ഇരിക്കുമ്പോൾ പ്രസവിക്കുന്ന ലോകത്തെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു ജസീന്ത. 1990ൽ ബേനസീർ ഭൂട്ടോയാണ് പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോൾ കുഞ്ഞിന് ജന്മം നൽകിയ ആദ്യ പ്രധാനമന്ത്രി.

English summary
Pregnant New Zealand Minister Cycles Her Way To Delivery Ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X