കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുളിമുറിയില്‍ വീണ ഗര്‍ഭിണിയെയും കുഞ്ഞിനെയും ദുബായ് പോലീസ് രക്ഷിച്ചത് ഇങ്ങനെ...

  • By Kishor
Google Oneindia Malayalam News

ദുബായ്: കുളിമുറിയില്‍ കാല്‍ തെറ്റിവീണ് രക്തം വാര്‍ന്ന ഗര്‍ഭിണിയായ യുവതിയെ ദുബായ് പോലീസ് രക്ഷിച്ചു. വ്യാഴാഴ്ച അറബിക് ദിനപ്പത്രമായ അല്‍ ബയാനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തറയില്‍ വീണ് രക്തം വാര്‍ന്ന യുവതി ഒരു തരത്തില്‍ ഫോണിനരികില്‍ എത്തി പോലീസിനെ വിളിക്കുകയായിരുന്നു.

താന്‍ അപകടാവസ്ഥയിലാണ് എന്ന് മാത്രം അറിയിക്കാനേ യുവതിക്ക് കഴിഞ്ഞുള്ളൂ, അപ്പോഴേക്കും അവരുടെ കൈയ്യില്‍ നിന്നും ഫോണ്‍ താഴെവീണു. യുവതിയുടെ പേരോ സ്ഥലമോ പോലീസിനോട് പറഞ്ഞിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ഏറെ നേരം കഴിഞ്ഞാണ് യുവതിക്ക് ഫോണ്‍ അറ്റന്‍ഡ് ചെയ്യാനും കാര്യങ്ങള്‍ വിശദീകരിക്കാനും പറ്റിയത്.

pregnant

ഇത്തരം കാര്യങ്ങള്‍ ഇവിടെ സാധാരണമാണ് എന്നും പോലീസിന് ഇത് കൈകാര്യം ചെയ്യാനുളള പരിശീലനം കിട്ടിയിട്ടുണ്ടെന്നും ലഫ്. കേണല്‍ ഖസാര്‍ജ് അല്‍ ഖസാര്‍ജി പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാട്‌സ് ആപ്പിലൂടെ യുവതി ലൊക്കേഷന്‍ ഷെയര്‍ ചെയ്തത് അനുസരിച്ച് പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.

അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തകര്‍ത്താണ് പോലീസ് സംഘം അകത്ത് പ്രവേശിച്ചത്. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൃത്യസമയത്ത് വിദഗ്ധ ചികിത്സ നല്‍കാനായത് കൊണ്ടാണ് യുവതിയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ സാധിച്ചതെന്ന് ലഫ്. കേണല്‍ ഖസാര്‍ജ് അല്‍ ഖസാര്‍ജി പറഞ്ഞു.

English summary
Dubai police saved a pregnant woman and her baby after she fell down in the bathroom while alone at her home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X