അടിവയറ്റില്‍ വെടികൊണ്ട സ്ത്രീ പ്രസവിച്ചു!!
ചിക്കാഗോ: പൂര്‍ണ ഗര്‍ഭിണിയായ ചിക്കാഗോക്കാരിയായ സ്ത്രീയ്ക്ക് അടിവയറ്റില്‍ വെടികൊണ്ടു. വെടിയേറ്റ സ്ത്രീ പൂര്‍ണ ആരോഗ്യവാനായ ആണ്‍കുഞ്ഞിനെ പ്രസവിച്ചു.
യാര്‍ഡ്‌സ് നഗരത്തില്‍ തിങ്കളാഴ്ചയാണ് കൗതുകകരമായ സംഭവം. ഭര്‍ത്താവിനൊപ്പം വീടിന്റെ പോര്‍ച്ചില്‍ ഇരിയ്ക്കുകയായിരുന്നു സ്ത്രീ. ഭര്‍ത്താവിനും വെടികൊണ്ട് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച ഇതേ സ്ഥലത്ത് നടന്ന വെടിവെപ്പുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ഇതുവരെ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദവിവരം നല്‍കിയിട്ടില്ല.
ചിക്കാഗോ സണ്‍ ടൈംസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 65 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു വാരാന്ത്യത്തില്‍ വെടിവെപ്പ് നടക്കുകയും എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications