Get Updates
Get notified of breaking news, exclusive insights, and must-see stories!

താനുമായി കിടക്കപങ്കിട്ടെന്ന് 15 വയസ്സുകാരി: ആദം ജോണ്‍സണ്‍ അറസ്റ്റില്‍

ഇംഗ്ലണ്ട്: ഈ സോഷ്യല്‍ മീഡിയയുടെ ഒരു കാര്യം, പണി വരുന്നത് എവിടെ നിന്നാണെന്ന് പറയാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരോടുള്ള വീമ്പു പറച്ചിലിനിടെ ഒരു പതിനഞ്ചുവയസ്സുകാരി നടത്തിയ വെളിപ്പെടുത്തല്‍ കൊണ്ട് പണികിട്ടിയത് ഫുട്‌ബോള്‍ താരം ആദം ജോണ്‍സണിനാണ്.

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ താനുമായി കിടക്ക പങ്കിട്ടെന്ന് പതിനഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് താരം അറസ്റ്റിലായി.

adam-johnson

പോസ്റ്റ് കണ്ട പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് ആദം ജോണ്‍സിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിന് ശേഷമാണ് താരത്തെ അറസ്റ്റ് ചെയ്തത്.

ജോണ്‍സണ്‍ന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ പെണ്‍കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗില്‍ സണ്ടര്‍ലാന്റിനു വേണ്ടി കളിയ്ക്കുന്ന ആദം ജോണ്‍സണ്‍ മിഡില്‍സ്‌ബ്രോ, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+