Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രീമിയര്‍ലീഗ് താരത്തിന്റെ ഭാര്യയ്ക്ക് പോലീസിന്റെ താക്കീത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് താരം ഷാര്‍ലി ആദമിന്റെ ഭാര്യ സോഫി ആദമിന് പോലീസിന്റെ താക്കീത്. ട്വിറ്ററിലൂടെ തന്റെ മുന്‍ സുഹൃത്തിനെ അധിക്ഷേപിച്ചതിനാണ് സ്റ്റോക് സിറ്റി താരത്തിന്റെ ഭാര്യയ്ക്ക് താക്കീത് ചെയ്തത് എന്നാണ് വിവരം. ട്വിറ്ററിലൂടെ ഇരുവരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ടുപേരെയും താക്കീത് ചെയ്‌തെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഇരുവരും പരസ്യമായി വഴക്കുണ്ടാക്കിയതിന്റെ കാരണം വ്യക്തമല്ല. അതേസമയം, താന്‍ തെറ്റു ചെയ്തതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നാണ് സോഫിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ സോഹോദരിയായിരിക്കാം ഇതിനു പിന്നിലെന്നും താനാണെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും സോഫി പറയുന്നു.

premier-league

സഹോദരിക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. താന്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാറില്ല. മാധ്യമങ്ങല്‍ സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുതെന്നും സോഫി വ്യക്തമാക്കി. 26ഉം 27ഉം വയസ് പ്രായമുള്ള രണ്ടുസ്ത്രീകള്‍ക്കെതിരെയാണ് താക്കീത് നല്‍കിയതെന്ന് പോലീസ് പറയുന്നു. ഇതിനുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

2012ലാണ് സോഫിയും സ്റ്റോക് സിറ്റി താരം ആദവും വിവാഹിതരാകുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചു നടത്തപ്പെട്ട ഇവരുടെ വിവാഹം അന്ന് മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു. വിഷയത്തില്‍ ആദം ഇതുവരെ പ്രതികരിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+