കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു

  • By Desk
Google Oneindia Malayalam News

ബീജിങ്: ചൈന ദുരൂഹമായ ചില നീക്കങ്ങള്‍ക്ക് തുടക്കമിടുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈനിക ക്യാംപ് ഒരുക്കുന്ന ചൈനയുടെ രഹസ്യ നീക്കം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. അപൂര്‍വമായിട്ടാണ് മൂന്ന് സേനാ മേധാവികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്താറ്.

ഈ വേളയില്‍ തന്നെയാണ് യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ചൈനീസ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേഖലയില്‍ ആശങ്കപ്പെടുത്തുന്ന ചില നീക്കങ്ങള്‍ നടക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

യുദ്ധത്തിന് ഒരുങ്ങണം

യുദ്ധത്തിന് ഒരുങ്ങണം

പരിശീലനം ശക്തിപ്പെടുത്താനും യുദ്ധത്തിന് ഒരുങ്ങാനുമാണ് സൈന്യത്തിന് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം. കൊറോണ വൈറസ് മൂലമുള്ള പ്രത്യേക സാഹചര്യം ചൈനയുടെ ദേശീയസുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് പ്രസിഡന്റ് പറയുന്നത്. രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഈ ഒരുക്കം നിര്‍ബന്ധമാണെന്നും ഷി ജിന്‍പിങ് പറയുന്നു.

അതിര്‍ത്തികള്‍ സംഘര്‍ഷ ഭരിതം

അതിര്‍ത്തികള്‍ സംഘര്‍ഷ ഭരിതം

ചൈനീസ് അതിര്‍ത്തികളെല്ലാം സംഘര്‍ഷ ഭരിതമാണ് എന്നതാണ് നിലവിലെ അവസ്ഥ. ഇതാണ് ചൈനീസ് ഭരണകൂടത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതും. തായ്‌വാന്റെ പക്ഷം ചേര്‍ന്ന് അമേരിക്ക പുതിയ വാദങ്ങള്‍ ഉന്നയിക്കുന്നതും ഹോങ്കോങിലെ സമരക്കാര്‍ക്ക് അമേരിക്ക രഹസ്യ പിന്തുണ നല്‍കുന്നതും ചൈനയെ അലോസരപ്പെടുത്തുന്നു.

ചൈനയെ ചൊടിപ്പിച്ചത്

ചൈനയെ ചൊടിപ്പിച്ചത്

തായ്‌വാനിലെ ചൈനീസ് സ്വാധീനത്തിനെതിരെ അമേരിക്കന്‍ നേതൃത്വങ്ങള്‍ പതിവായി രംഗത്തുവരുന്നതാണ് ചൈനയെ ചൊടിപ്പിച്ചത്. അമേരിക്കന്‍ നീക്കം കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഓര്‍മിപ്പിച്ചു. അമേരിക്കയിലെ കൊറോണ വ്യാപനത്തിന് കാരണം ചൈനയാണെന്ന കുറ്റപ്പെടുത്തലും അദ്ദേഹം ചോദ്യം ചെയ്യുന്നു.

പുതിയ ശീതയുദ്ധം

പുതിയ ശീതയുദ്ധം

പുതിയ ശീതയുദ്ധത്തിന് കളമൊരുക്കുന്നതാണ് അമേരിക്കയുടെ എല്ലാ ശ്രമങ്ങളും. കൊറോണയുടെ പേരില്‍ അമേരിക്ക കള്ളം പ്രചരിപ്പിക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കുറ്റപ്പെടുത്തി. തായ്‌വാന്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ മാത്രമല്ല, ഇന്ത്യന്‍ അതിര്‍ത്തിയും സംഘര്‍ഷ കലുഷിതമാണ്.

ഇന്ത്യന്‍ സൈനികരുമായി...

ഇന്ത്യന്‍ സൈനികരുമായി...

ഈ മാസം ലഡാക്കില്‍ നിരവധി തവണയാണ് ഇന്ത്യന്‍ സൈനികരുമായി ചൈനീസ് സൈന്യം കൊമ്പുകോര്‍ത്തത്. തുടര്‍ച്ചയായ ചൈനീസ് പ്രകോപനം ഇന്ത്യയെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച സൈനിക മേധാവികളുമായി ചര്‍ച്ച നടത്തിയത്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രത്യേക താവളം

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രത്യേക താവളം

ലഡാക്കിനോട് ചേര്‍ന്ന് ചൈനീസ് സൈന്യം പ്രത്യേക താവളം ഒരുക്കുന്നുണ്ട്. ഇതിന്റെ തെളിവുകള്‍ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ചിത്ര സഹിതം പുറത്തുവിട്ടു. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ചൈനയും സമാനമായ തീരുമാനം എടുത്തിട്ടുണ്ട്.

ഇളവ് പിന്‍വലിച്ചു

ഇളവ് പിന്‍വലിച്ചു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൈനികരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നേരിയ ഇളവ് ചൈന വരുത്തിയിരുന്നു. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. തുടര്‍ന്നാണ് പരിശീലനം ശക്തമാക്കാന്‍ പ്രസിഡന്റ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത്.

ചൈനീസ് സൈനിക മേധാവികളുടെ യോഗം

ചൈനീസ് സൈനിക മേധാവികളുടെ യോഗം

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, പീപ്പിള്‍സ് ആംഡ് പോലീസ് എന്നീ സേനാ വിഭാഗങ്ങളുടെ മേധാവികള്‍ പങ്കെടുത്ത സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ യോഗത്തിലാണ് ചൈനീസ് പ്രസിഡന്റ് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. പുതിയ ലക്ഷ്യങ്ങള്‍ നേടുന്നതിന് സൈനികര്‍ അത്യാധുനിക പരിശീലനം നടത്തണമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു. ഇന്ത്യയിലും സമാനമായ കൂടിക്കാഴ്ചയാണ് മോദി നടത്തിയത്.

യുദ്ധക്കപ്പല്‍ കളത്തിലിറക്കി

യുദ്ധക്കപ്പല്‍ കളത്തിലിറക്കി

ചൈന തദ്ദേശീയമായി ഉണ്ടാക്കിയ അത്യാധുനിക യുദ്ധക്കപ്പല്‍ കഴിഞ്ഞദിവസം വീണ്ടും യാത്ര തുടങ്ങിയിട്ടുണ്ട്. അഞ്ച് മാസത്തിന് ശേഷമാണിത്. സൈനിക കപ്പല്‍ പുറപ്പെടുന്ന ദൃശ്യങ്ങളും വീഡിയോകളും ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. നിലവിലെ സാഹചര്യത്തില്‍ യുദ്ധക്കപ്പല്‍ യാത്ര ആരംഭിച്ചത് ആശങ്കയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്.

ചെലവ് കുറയ്ക്കുന്നത് അപകടം

ചെലവ് കുറയ്ക്കുന്നത് അപകടം

കൊറോണ വ്യാപനത്തെ തുടര്‍ന്ന് മറ്റു രാജ്യങ്ങളെ പോലെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഫണ്ട് ചെലവഴിക്കേണ്ടി വന്നു ചൈനയ്ക്ക്. എന്നാല്‍ പ്രതിരോധ മേഖലയിലെ ചെലവ് കുറയ്ക്കുന്നത് അപകടമാണെന്ന് സൈനിക കമാന്റര്‍മാര്‍ അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും പ്രതിരോധ രംഗത്തെ ചെലവ് വര്‍ധിപ്പിക്കുമെന്ന് സൈനിക വക്താവ് പറഞ്ഞു.

Recommended Video

cmsvideo
PM Modi meets NSA, CDS over India-China face-off in Ladakh | Oneindia Malayalam
ചൈനീസ് ആര്‍മി വക്താവ് പറയുന്നു

ചൈനീസ് ആര്‍മി വക്താവ് പറയുന്നു

കഴിഞ്ഞ വര്‍ഷം ചൈനയുടെ സൈനിക ബജറ്റ് 7.5 ശതമാനമായിരുന്നു. ഈ വര്‍ഷം 6.6 ശതമാനമായിട്ടാണ് തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചക്കൊപ്പം സൈനിക പുരോഗതിയും കൈവരിക്കണമെന്നാണ് ചൈനയുടെ നയമെന്ന് ചൈനീസ് ആര്‍മി വക്താവ് ലു കിയാന്‍ പറഞ്ഞു. ചൈനയുടെ ആഭ്യന്തര-വിദേശ സുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Prepare for war: China’s President Xi Jinping tells army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X