Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ സാന്നിധ്യം? നാല് പേർ നിരീക്ഷണത്തിൽ

മസ്കറ്റ്; ഒമാനിൽ നാല് പേർക്ക് സംബന്ധിച്ച കൊവിഡ് വൈറസ് ബാധ ഉണ്ടായതായി സംശയിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം.ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി അഹമ്മദ് അൽ സൈദി പറഞ്ഞു.

യുകെയിൽ നിന്നെത്തി നാല് പേർക്ക് പുതിയ കൊവിഡ് ബാധ ഏറ്റെന്ന് സംശയം ഉണ്ട്. അത് കണ്ടെത്താനുള്ള പരിശോധനകൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ്. ഉടൻ തന്റെ പരിശോധന ഫലം പുറത്തുവിടുമെന്നും അദ്ദേഹം പറഞഅഞു. അതേസമയം വകഭേദം സംഭവിച്ച കൊവിഡ് വൈറസുകൾ നിലവിലുള്ളവയെക്കാൾ അപകടകാരികളാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും അൽ സൈദി പറഞ്ഞു.

coronavirus-oneindia-1584925807-1601264596-1608652938.jpg -Properties

തീരുമാനങ്ങൾ സംഭവവികാസങ്ങൾക്കനുസരിച്ച് വിലയിരുത്തപ്പെടും, തുടർനടപടികളും സ്ഥിതിഗതികളും നിരീക്ഷിക്കുന്നത് തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം യുകെയിൽ പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒമാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ ഒരാഴ്ചത്തോക്ക് രാജ്യത്ത് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.കര-വ്യോമ അതിർത്തികളും അടച്ചിടും. രാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.

ഒമാൻ കൂടാതെ സൗദി,കുവൈത്ത് രാജ്യങ്ങളും വിലക്ക് പ്രഖ്യാപിക്കുകയും അതിർത്തികൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.അതിനിടെ ഒമാനിൽ പുതുതായി 212 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,143 ആയി. ഇതുവരെ 1490പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്ന് 200 പേർ കൂടി രോഗമുക്തരായി. ഇതുവരെ 119945 പേരാണ് രോഗ മുക്തരായത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+