കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിന്റെ കളികൾ നടക്കില്ല, റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ്, ഇനി തൊട്ടാൽ പണികിട്ടും

കോക്കസ് ബസാറിനു സമീപമുള്ള ബലൂകലി അഭയാർഥി ക്യാമ്പ് സന്ദർശിച്ചതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  • By Ankitha
Google Oneindia Malayalam News

ദാക്ക: റോഹിങ്ക്യൻ പ്രശനം ശുഭമായി അവസാനിക്കുമെന്ന് ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹമീദ്. ബംഗ്ലാദേശിൽ അഭയം തേടിയവർക്കെല്ലാം ഉടനെ സ്വന്തം മാത്യരാജ്യത്തിലേയ്ക്ക് മടങ്ങി പോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോക്കസ് ബസാറിനു സമീപമുള്ള ബലൂകലി അഭയാർഥി ക്യാമ്പ് സന്ദർശിച്ചതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ഇന്ത്യയിൽ; ആഗോള സംരംഭക ഉച്ചകോടിയിൽ പങ്കെടുക്കും ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ഇന്ത്യയിൽ; ആഗോള സംരംഭക ഉച്ചകോടിയിൽ പങ്കെടുക്കും

mynmar

മ്യാൻമാറിൽ സൈനികരുടെ കലാപം രൂക്ഷമായതിനെ തുടർന്ന് ബംഗ്ലാദേശിൽ അഭയം തേടിയവർ നിരുപദ്രവകാരികളാണ്. മ്യാൻമാറിലേയ്ക്ക് മടങ്ങി പോകാൻ കലതാമസം ഉണ്ടാകും. അതിനാൽ അവർ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 ശരീരഭാഗത്ത് സൂചി കൊണ്ട് കുത്തി, മയക്കു മരുന്നു നൽകി, പിന്നെ ഉണ്ടായത്..... ഡേകെയറിൽ ക്രൂര പീഡനം ശരീരഭാഗത്ത് സൂചി കൊണ്ട് കുത്തി, മയക്കു മരുന്നു നൽകി, പിന്നെ ഉണ്ടായത്..... ഡേകെയറിൽ ക്രൂര പീഡനം

പൗരത്വം നൽകണം

പൗരത്വം നൽകണം

സൈനികരുടെ പീഡനം സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് മുതൽ 6 ലക്ഷത്തോളം ജനങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. എന്നാൽ വർഷങ്ങളായി മ്യാൻമാറിൽ താമസിക്കുന്ന ഇവർക്ക് സർക്കാർ പൗത്വം നൽകിയിരുന്നില്ല. റോഹിങ്ക്യൻ അഭയാർഥികൾക്ക് മ്യാൻമാറിൽ പൗരത്വം നൽകിയാൽ മാത്രമേ തിരിച്ച് പോവുകയുള്ളൂവെന്ന് അഭയാർഥികൾ അറിയിച്ചിട്ടുണ്ട്.

ഉഭയകക്ഷി ചർച്ച

ഉഭയകക്ഷി ചർച്ച

റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറും ബംഗ്ലാദേശും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. അഭയാർഥികളുടെ പുനരധിവാസം സംബന്ധിച്ച് ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായിൽ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി അഭയാർഥികൾക്ക് സ്വന്തം രാജ്യമായ മ്യാൻമാറിലേയ്ക്ക് മടങ്ങാം. കൂടാതെ റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കാൻ മ്യാൻമാർ സർക്കാർതയ്യാറാണെന്നു അറിയിച്ചിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കണം

സുരക്ഷ ഉറപ്പാക്കണം

റോഹിങ്ക്യൻ ജനങ്ങളെ മ്യാൻമാറിലേയ്ക്ക് മടക്കി അയക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ മടക്കി അയക്കാൻ കഴിയില്ലെന്നാണ് സംഘടനയുടെ വാദം. എന്നാൽ മ്യാൻമാറിലേയ്ക്ക് തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ധാരണയായിട്ടുണ്ട്.

ജനങ്ങൾ ഭീതിയിൽ

ജനങ്ങൾ ഭീതിയിൽ

പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് സർക്കാരുകൾ പറയുമ്പോഴും ജനങ്ങൾ ഭീതിയിലാണ് മ്യാൻമാറിലേയ്ക്ക് പോകുന്നത്. നരക സമാനമായ ജീവിതമായിരുന്നു മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങളുടേത്. ഇനിയും അത് ആവർത്തികുമോയെന്ന ഭീതിയും അവർക്കുണ്ട്. തങ്ങൾക്കു സുരക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ മ്യാൻമാറിലേയ്ക്ക് മടങ്ങി പോവുകയുള്ളൂവെന്നും അവർ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ സൗകര്യങ്ങൾ വളരെ കുറവാണ്. എങ്കിലും സമാധാനമായി ജീവിക്കാൻ കഴിയുന്നുണ്ടെന്ന് അഭയാർഥികൾ പറയുന്നുണ്ട്. മാതൃരാജ്യത്തിലേയ്ക്കുളള തിരിച്ചു പോക്കിനെക്കുറിച്ച് രോക്ഷത്തോടെയാണ് പലരും പ്രതികരിച്ചത്.

സൈന്യത്തിന്റെ പീഡനം

സൈന്യത്തിന്റെ പീഡനം

ബുദ്ധമത ഭൂരിഭക്ഷ രാഷ്ട്രമായ മ്യാൻമാറിൽ 2017 ആഗസ്റ്റ് 25 മുതലാണ് മുസ്ലീം വിഭാഗക്കാരായ റോഹിങ്ക്യൻ ജനങ്ങൾക്കു നേരെ ആക്രമണം ആരംഭിച്ചത്. പീഡനം സഹിക്കുന്നതിവും അപ്പുറമായപ്പോൾ റോഹിങ്ക്യൻ ജനങ്ങൾ മ്യാൻമാറിലേയ്ക്ക് പലായനം ചെയ്തു. ഏകദേശം 6 ലക്ഷം പേരാണ് ഇപ്പോൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിലുള്ളത്.

English summary
"Bangladesh government stood beside the displaced Rohingyas on the humanitarian grounds. . . Not only that the whole world is beside you," the President said while distributing relief goods to the displaced Rohingyas at Kutupalong in Ukhiya Upazila here.The president witnessed the conditions of the Rohingyas, spoke to them and listened to stories of their plights during his visit, President's Press Secretary Joynal Abedin told journalists this evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X