കൊവിഡില്‍ ട്രംപിന്റെ കെടുകാര്യസ്ഥത; പടിയിറങ്ങുമ്പോള്‍ കൊവിഡ് മരണം 4 ലക്ഷം കടന്നു
വാഷിങ്ടണ്‍; ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നാലം വര്‍ഷത്തിലേക്ക് കടന്ന 2020 ജനുവരിയിലാണ് അമേരിക്കയില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ആരും പേടിക്കേണ്ടതില്ല തന്റെ ഭരണകൂടം വൈറസിനെ നിയന്ത്രണവിധേയമാക്കും എന്നായിരുന്നു അന്ന് ജനങ്ങളോട് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ ഭരണ കാലഘട്ടം പൂര്‍ത്തിയാക്കി ട്രംപ് വൈറ്റ്ഹൗസ് വിടാന്‍ മണിക്കൂറുകള്‍ ശേഷിക്കുമ്പോഴാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ലക്ഷം പിന്നിടുന്നത്.ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യവും, ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ബാധിച്ച് മരിച്ച രാജ്യവും അമേരിക്കയാണ്.
ട്രംപ് ഭരണകൂടത്തിന്റെ കെടുകാരസ്തതയാണ് അമേരിക്കയില്‍ കൊവിഡ് ബാധ ഇത്ര നിയന്ത്രാണാധിതമായതില് പ്രധാനമായതെന്ന് കൊളമ്പിയാ യൂണിവേഴ്സിറ്റിലെ പ്രഫസര്‍ ഡോ. ഐറിന് റെന്ഡലര് അഭിപ്രായപ്പെടുന്നു. ട്രംപ് ഭരണകൂടം ആരാഗ്യ വിഭാഗത്തെ കൃത്യമായി നയിച്ചിരുന്നെങ്കില്‍ ആയിരക്കണക്കിന് കൊവിഡ് മരണങ്ങള് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കതൃമല്ലാത്ത രീതിയില്‍ ഒട്ടും പ്രതിബദ്ധതയില്ലാത്ത രീതിയില്‍ മഹാമാരിയെ നേരിട്ടതാണ് ഇന്ന് നമ്മള് വലിയ വില കൊടുക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ മൊത്തം കൊവിഡ് മരണം 400000 എന്നത് രാജ്യത്തെ പ്രധാന നഗരങ്ങളിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലാണെന്ന് ബോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ജോണ്‍സ് അഭിപ്രായപ്പെടുന്നു. അമേരിക്കയിലെ കൊവിഡ് മരണം രണ്ടാം ലോകമഹായുദ്ധത്തില്‍ മരണപ്പെട്ട അമേരിക്കക്കാരേക്കാള്‍ കൂടുതലാകാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായമുയരുന്നുണ്ട്.
നമ്മള് ശാസ്ത്രത്തെയാണ് പിന്തുടരേണ്ടത്. 4 ലക്ഷം മരണം എന്നത് ഭീതിയുളവാക്കുന്നതും നാണക്കേടുമാണ് കാലിഫോര്‍ണിയിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ആയ ക്ലിഫ് ഡാനിയല്‍ പറയുന്നു.
കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ വലിയ പരാജമായിരുന്നു ട്രംപ് ഭരണകൂടം. അത് അമേരിക്കയെ ചെന്നെത്തിച്ചതാകട്ടെ ഇത്വരെയനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലും. അമേരിക്കന്‍ സമ്പദ്സ്ഥിതിയേയും രാഷ്ട്രീയ സാഹചര്യങ്ങളേയും ഇത് മോശമായി ബാധിച്ചു. ഇന്ന് നിയന്ത്രാണാധിതാമായി കൊവിഡ് വൈറസ് അമേരിക്കയില്‍ മാറിക്കഴിഞ്ഞു.
കൊവിഡ് മഹാമാരിയെതുടര്‍ന്ന് വിവാദ പ്രസ്താവനകളിലൂടെയും മാസ്ക് ഉപയോഗിക്കാതെയും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞതല്ലാതെ രാജ്യത്തെ ആരോഗ്യ സംവിധാനത്തെ ഏകോപിപ്പിച്ച് വൈറസ് മഹാമാരിയെ നേരിടാന്‍ ട്രംപിന് കഴിഞ്ഞില്ല. മാസ് ധരിക്കാതെ മാധ്യമപ്രര്‍ത്തകരുടെ മുന്പില് പ്രത്യക്ഷപ്പെട്ട ട്രംപിനെതിരെ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പിന്നീട് ട്രംപിനും കൊവിഡ് ബാധിച്ചു. ലോകത്തെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമെന്ന ഖ്യാതിയില്‍ നില്‍ക്കുമ്പോഴാണ് അമേരിക്കയെ കൊവിഡ് മഹാമാരിയം നിയന്ത്രിക്കനാകതെ അമേരിക്ക പതറുന്ന കഴ്ച്ചക്ക് ലോകം സാക്ഷിയാകുന്നത്.
പുതിയതായി അധികാരമേല്‍ക്കുന്ന ജോ ബൈഡന് മുന്‍പിലുള്ള ഏറ്റവും വലിയ വെല്ലുവിളി അമേരിക്കന്‍ ജനങ്ങളെ കൊവിഡില്‍ നിന്നും മുക്തരാക്കുക എന്നത് തന്നെയാണ്.