കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ തകര്‍ക്കുമെന്ന് ട്രംപ്; ധൈര്യമുണ്ടെങ്കില്‍ യുദ്ധത്തിന് ഒരുങ്ങാം, വീണ്ടും മുന്നറിയിപ്പ്

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാനെതിരെ ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ആക്രമണത്തിന് തയ്യാറായാല്‍ അവരെ തകര്‍ക്കുമെന്ന് ട്രംപ് പറഞ്ഞു. മേഖലയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരെയോ അമേരിക്കയുടെ താല്‍പ്പര്യമുള്ള കേന്ദ്രങ്ങളെയോ ആക്രമിച്ചാല്‍ ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

donald

അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് ട്രംപിന്റെ ഭീഷണി. ഇറാന്‍ തീരത്ത് അമേരിക്ക യുദ്ധക്കപ്പലും യുദ്ധവിമാനങ്ങളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ ഇറാന്‍ ഭീഷണി നിലനില്‍ക്കുന്നു എന്നാരോപിച്ചാണ് അമേരിക്കയുടെ നീക്കം. ഏത് സമയവും ആക്രമണം തുടങ്ങിയേക്കാമെന്ന സൂചന നല്‍കി കഴിഞ്ഞദിവസങ്ങളില്‍ ഒട്ടേറെ പ്രകടമായ മാറ്റങ്ങള്‍ കണ്ടിരുന്നു.

അമേരിക്ക വളരെ തിടുക്കുത്തല്‍ പശ്ചിമേഷ്യയില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ തുടങ്ങി. ഏതാനും ഉദ്യോഗസ്ഥരെ ഒഴിച്ച് ഇറാഖിലുള്ള ബാക്കി എല്ലാവരോടും അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു അമേരിക്കന്‍ വിദേശകാര്യ വകുപ്പ്. ഇതും അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത ലോകയുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക പരക്കാന്‍ ഇടയാക്കി.

ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ പുറപ്പെട്ടു; ഡോള്‍ഫിന്‍ കുഴല്‍ തകരാര്‍, റിപ്പോര്‍ട്ട്ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ പുറപ്പെട്ടു; ഡോള്‍ഫിന്‍ കുഴല്‍ തകരാര്‍, റിപ്പോര്‍ട്ട്

ഇറാന്‍ കഴിഞ്ഞാല്‍ ഷിയാ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള അയല്‍രാജ്യമാണ് ഇറാഖ്. ഇവിടെയുള്ള ഒട്ടേറെ സംഘങ്ങള്‍ക്ക് ഇറാനുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് പറയുന്നതും ഉദ്യോഗസ്ഥര്‍ നാട്ടിലേക്ക് തിരിക്കണമെന്ന് ആവശ്യപ്പെട്ടതും.

യുദ്ധസാഹചര്യം മുന്‍കൂട്ടി കണ്ട് ബഹ്‌റൈന്‍ സ്വന്തം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിലേക്കും ഇറാഖിലേക്കും പൗരന്‍മാര്‍ പോകരുതെന്ന് ബഹ്‌റൈന്‍ ആവശ്യപ്പെട്ടു. നേരത്തെ അവിടെയുള്ളവര്‍ ഉടന്‍ തിരിച്ചുവരണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

English summary
President Donald Trump issued an ominous warning to Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X